Fenugreek for Tomato Plants: Easy Trick for Bigger Yield AI Generated Image
Life

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

രണ്ട് ലളിതമായ രീതികളില്‍ ഉലുവ തക്കാളിച്ചെടികള്‍ക്ക് വളമായി നല്‍കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അടുക്കളത്തോട്ടങ്ങളിലെയും ടെറസ് കൃഷിയിലെയും പ്രധാനിയാണ് തക്കാളി. എളുപ്പത്തില്‍ കൃഷിചെയ്യാന്‍ സാധിക്കുമെങ്കിലും പലപ്പോഴും പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വിചാരിച്ചത്ര വിളവ് ലഭിക്കാതിരിക്കുക എന്നത്. പൂക്കള്‍ വിരിഞ്ഞ് കൊഴിഞ്ഞുപോകുക, ഇലകള്‍ക്ക് കരുത്തില്ലാതിരിക്കുക, കായ്കള്‍ക്ക് വലുപ്പമില്ലാതിരിക്കുക, കീടബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ സാധാരണമാണ്. എന്നാല്‍, ചെലവേറിയ രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ, നമ്മുടെ അടുക്കളയിലുള്ള ഒരൊറ്റ ചേരുവകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം, അതാണ് ഉലുവ.

മണ്ണിലെ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതില്‍ ഉലുവയ്ക്ക് വലിയ പങ്കുണ്ട്.

  • നൈട്രജന്‍, ഫോസ്ഫറസ് എന്നിവയുടെ കലവറ: ഉലുവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള നൈട്രജനും ഫോസ്ഫറസും തക്കാളിച്ചെടിയുടെ ഇലകള്‍ക്ക് നല്ല പച്ചപ്പും കരുത്തും പകരുന്നു.

  • വേരുകള്‍ക്ക് ബലം നല്‍കുന്നു: വേരുകള്‍ മണ്ണിലേക്ക് ആഴത്തില്‍ ഇറങ്ങാനും ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി വലിച്ചെടുക്കാനും ഇത് സഹായിക്കുന്നു.

  • സൂക്ഷ്മാണുക്കളുടെ വളര്‍ച്ച: മണ്ണില്‍ ഗുണകരമായ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം സജീവമാക്കുന്നു.

  • രോഗപ്രതിരോധശേഷി: ചെടികളെ ബാധിക്കുന്ന സാധാരണ കീടങ്ങളെയും കുമിള്‍ രോഗങ്ങളെയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു.

ഉലുവ വളമായി എങ്ങനെ പ്രയോഗിക്കാം?

പ്രധാനമായും രണ്ട് ലളിതമായ രീതികളില്‍ ഉലുവ തക്കാളിച്ചെടികള്‍ക്ക് വളമായി നല്‍കാം.

1. ഉലുവ കുതിര്‍ത്ത വെള്ളം (ദ്രവരൂപത്തില്‍)

ഒരുപിടി ഉലുവ ഒരു ലിറ്റര്‍ വെള്ളത്തില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ കുതിര്‍ക്കാന്‍ വെക്കുക. നന്നായി കുതിര്‍ന്ന ഉലുവ ആ വെള്ളത്തോടൊപ്പം തന്നെ മിക്‌സിയില്‍ അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് കുറച്ചു വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം തക്കാളിച്ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് ചെടികള്‍ കരുത്തോടെ വളരാനും ധാരാളം ശാഖകള്‍ ഉണ്ടാകാനും സഹായിക്കും.

How to Grow Tomatoes at Home: Easy Gardening Guide

2. ഉലുവപ്പൊടി വളം

ഉലുവ ഒരു ചീനച്ചട്ടിയില്‍ വെച്ച് ചെറുതായി വറുത്തെടുക്കുക. ഇത് നന്നായി പൊടിച്ചെടുത്ത് സൂക്ഷിക്കുക. തക്കാളിച്ചെടിയുടെ ചുവട്ടിലെ മണ്ണില്‍ ഈ പൊടിയില്‍ നിന്ന് അല്പം വിതറിയ ശേഷം മേല്‍മണ്ണ് ചെറുതായി ഇളക്കിക്കൊടുക്കുക. ഇത് ചെടിയുടെ ചുവട്ടിലെ മണ്ണില്‍ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് വേരുകള്‍ക്ക് ആവശ്യമായ പോഷണം പെട്ടെന്ന് എത്തിക്കുന്നു.

രാസവളങ്ങളൊന്നുമില്ലാതെ തികച്ചും ജൈവരീതിയില്‍ തക്കാളിത്തോട്ടം നിറയെ കായ്ഫലം ഉറപ്പാക്കാന്‍ ഈ ലളിതമായ ഉലുവ പ്രയോഗം പരീക്ഷിച്ചുനോക്കാവുന്നതാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവ് ലഭിക്കാന്‍ ഇത് ഏറെ ഗുണം ചെയ്യും.

Fenugreek for Tomato Plants: How a Handful of Seeds Can Double Your Harvest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം

പഞ്ചാബില്‍ 40 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP; ഭഗവന്ത് മന്‍ ധൂരിയില്‍, ജയിലിലുള്ള മന്ത്രിക്കും സീറ്റ്

ഹിപ്ഹോപ് തമിഴയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലേക്ക്; എവിടെ കാണാം

വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം