Life

'നിര്‍ത്താതെ ഓടിയാല്‍ വയറു നിറച്ച് ബിരിയാണി'; ബെറ്റില്‍ പിറന്നത് കാസര്‍ക്കോടന്‍ മാരത്തണ്‍, സോഷ്യല്‍ മീഡിയ ഹിറ്റ്‌

ചട്ടഞ്ചാലില്‍ നിന്ന് ചെംനാട് വഴി കാസര്‍ക്കോട് നഗരത്തിലെ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിലാണ് ഇരുവരും മത്സരം പൂര്‍ത്തിയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍ക്കോട്: ഒരു ചെറിയ പന്തയം, കുണ്ടംകുഴി മുതല്‍ കാസര്‍ക്കോട് ടൗണിലെ പ്രസ് ക്ലബ് വരെ ഒരു 'മാരത്തണ്‍'. പാരിതോഷികം സമൃദ്ധമായ ദക്ഷണം. സുഹൃത്തുക്കളുടെ സൗഹൃദ പന്തയം ഏറ്റെടുത്ത് മരുതടുക്കം സ്വദേശികളായ സല്‍മാന്‍ ഫാരിസ് (19), സര്‍വാന്‍ (20) എന്നിവര്‍ ഓടിപൂര്‍ത്തിയാക്കിയത് 24 കിലോമീറ്റര്‍ ദൂരം. ചട്ടഞ്ചാലില്‍ നിന്ന് ചെംനാട് വഴി നഗരത്തിലെ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിലാണ് ഇരുവരും മത്സരം പൂര്‍ത്തിയാക്കിയത്.

യുവാക്കളുടെ പ്രകടത്തിന്‍ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഞായറാഴ്ച രാത്രി 12.30ന് തുടങ്ങിയ മത്സരം തങ്ങളുടെ ലക്ഷ്യ സ്ഥാനമായ കാസര്‍ക്കോട് പ്രസ്‌ക്ലബിന് സമീപം അവസാനിച്ചപ്പോള്‍ സമയം പുലര്‍ച്ചെ 3.30. ഓട്ട മത്സരങ്ങളില്‍ ശാസ്ത്രീയ പരിശീലനങ്ങള്‍ ഒന്നും നേടാത്തവരാണ് ഇരുവരും എന്നതും പ്രകടത്തെ ശ്രദ്ധേയമാക്കുന്നു.

ഇത്രയും ദൂരം ഓടിപൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണെന്നും യുവാക്കള്‍ പറയുന്നു. മുന്‍പരിചയം ഇല്ലെങ്കിവും ലക്ഷ്യം നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഓട്ടത്തിന് ശേഷം കാലില്‍ ചെറിയ വേദയുണ്ടായത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ തങ്ങളുടെ നേട്ടം വലിയ സംതൃപ്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ് എന്ന് സല്‍മാന്‍ ഫാരിസ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കാസറഗോഡ് ഗവണ്‍മെന്റ് കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ സല്‍മാന്‍ ഫാരിസ് കോളജിലെ വടംവലി ടീം അംഗമാണ്.

കായിക മത്സരങ്ങളില്‍ സല്‍മാനേക്കാള്‍ പരിചയക്കുറവുള്ള വ്യക്തിയാണ് സര്‍വാന്‍. സുഹൃത്തുക്കളായ റംഷാദ്, ബാദുഷ, അസീസ്, ഖലീല്‍, ഇജാസ് എന്നിവര്‍ ഉയര്‍ത്തിയ പന്തയം ഏറ്റെടുത്തായിരുന്നു സര്‍വാന്‍ മത്സരത്തിനിറങ്ങിയത്. യുവാക്കളെ സിനാന്‍, ഷഫീഖ് എന്നീ സുഹൃത്തുക്കള്‍ വെള്ളവും മറ്റ് അവശ്യവസ്തുക്കളുമായി സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു. മറ്റ് സുഹൃത്തുക്കള്‍ കാറിലും ഇരുവരെയും അനുഗമിച്ചിരുന്നു. മത്സരവും ആഘോഷവും ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെയാണ് വിഷയം നാട്ടുകാര്‍ അറിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം