ട്രാഫിക് കടക്കാന്‍ പാട് എക്സ്
Life

ഇവിടെ ഡ്രൈവ് ചെയ്യുന്നതിലും വേഗത്തില്‍ നടന്നെത്താം! ഗൂഗിള്‍ മാപ്പ് കണ്ട് ഞെട്ടൽ

ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് കെആർ പുരം റെയിൽവെ സ്റ്റേഷന്‍ വരെ ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

'ചന്ദ്രനില്‍ പോകുന്നതിനെക്കാള്‍ പ്രയാസമാണ് ബംഗളൂരുവിലെ ട്രാഫിക് ഒന്നു കടന്നു കിട്ടാനെന്ന് അതിശോക്തി കലര്‍ത്തി പലരും പറയാറുണ്ട്. അത്ര മാത്രം തിരക്കാണ് നഗരത്തിലെ റോഡുകളില്‍ ഓരോ ദിവസവും അനുഭവപ്പെടുന്നത്. 2023-ൽ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങളിൽ ഒന്ന് ബംഗളൂരുവാണ്. ബംഗളൂരുവിലെ പീക്ക് ട്രാഫിക് സോഷ്യല്‍മീഡിയയിലും പലപ്പോഴും വൈറല്‍ കാഴ്ചയാകാറുണ്ട്.

ഇപ്പോഴിതാ ബംഗളൂരുവിലെ ഏതെങ്കിലുമൊരു പ്രദേശത്ത് എത്തിപ്പെടണമെങ്കില്‍ ഡ്രൈവ് ചെയ്തു എത്തുന്നതിലും വേഗത്തില്‍ നടന്നെത്താമെന്ന് സ്ഥിരീകരിക്കുന്ന ഗൂഗിള്‍ മാപ്പിന്‍റെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് കെആർ പുരം റെയിൽവെ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴെടുക്കുന്ന സമയവും നടക്കാനെടുക്കുന്ന സമയവും ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ആയുഷ് സിങ് എന്ന യുവാവാണ് എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് കെആർ പുരം റെയിൽവെ സ്റ്റേഷന്‍ വരെ ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമുണ്ട്, ഇവിടേക്ക് ട്രാഫിക് കടന്ന് ഡ്രൈവ് ചെയ്ത് എത്താന്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നത് 44 മിനിറ്റാണ്. എന്നാല്‍ നീട്ടി വലിച്ചൊന്ന് നടന്നാല്‍ 42 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുമെന്ന് മാപ്പില്‍ വ്യക്തമാക്കുന്നു. നിരവധി ആളുകള്‍ പോസ്റ്റിന് താഴെ കമന്‍റുമായി എത്തി. ഇത് ബംഗളൂരുവില്‍ മാത്രം സംഭവിക്കുന്നത് എന്ന ക്യാപ്ഷനോടെയാണ് ആയുഷ് സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. മിക്ക ആളുകളും ആയുഷിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ മെട്രൊ നഗരങ്ങളില്‍ ഇതേ അവസ്ഥയാണെന്നായിരുന്നു ഒരാള്‍ കമന്‍റില്‍ എഴുതിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT