Life

കളിപ്പാട്ടം സമ്മാനമായി കിട്ടി; സന്തോഷത്താല്‍ നൃത്തം ചെയ്ത് വളര്‍ത്തുനായ (വീഡിയോ)

കളിപ്പാട്ടം സമ്മാനമായി കിട്ടി; സന്തോഷത്താല്‍ നൃത്തം ചെയ്ത് വളര്‍ത്തുനായ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിതമായി കിട്ടുന്ന ചില സമ്മാനങ്ങള്‍ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. അത്തരമൊരു സമ്മാനം നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ അവര്‍ സന്തോഷിക്കുമോ? അവര്‍ സന്തോഷിക്കുക മാത്രമല്ല നൃത്തം കൂടി ചെയ്താലോ. 

അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ കളിപ്പാട്ടം കണ്ടതിന്റെ ആവേശത്തില്‍ നൃത്തം ചെയ്തത് മറ്റാരുമല്ല. ഒരു വളര്‍ത്തു നായയാണ്. 

ദി ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു വീഡിയോയാണ് വൈറലായി മാറിയത്. ഒരു മൃത്തിന്റെ സ്റ്റഫ് ചെയ്ത പാവക്കുട്ടിയാണ് വളര്‍ത്തുനായക്ക് സമ്മാനം കിട്ടിയത്. അതും കടിച്ചുപിടിച്ച് ശരീരം മുഴുവന്‍ ഇളക്കി സന്തോഷിക്കുന്നതിന്റെ വീഡിയോയാണ് ഹിറ്റായി മാറിയത്. 

പാവയെ കിട്ടിയ നായയുടെ സന്തോഷം എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷ നൃത്തം എന്നാണ് നായയുടെ പ്രകടനത്തെ പലരും വിലയിരുത്തുന്നത്. പരിശുദ്ധമായ ആനന്ദം എന്നും ചിലര്‍ നായയുടെ ആവേശത്തെ വിശേഷിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT