റോഹ്താഷ് ചൗധരി എഎന്‍ഐ
Life

27.875 കിലോയുമായി 704 പുഷ് അപ്പുകള്‍,ഒറ്റക്കാലില്‍; പാകിസ്ഥാന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി റോഹ്താഷ് ചൗധരി-വിഡിയോ

ഗുജറാത്തില്‍ നിന്നുള്ള റോഹ്താഷ് ചൗധരിയാണ് ഇത്തരത്തില്‍ 704 പുഷ് അപ്പുകള്‍ എടുത്ത് പാകിസ്ഥാന്റെ മുന്‍ ലോക റെക്കോര്‍ഡ് തിരുത്തി ഇന്ത്യക്ക് അഭിമാനമായി മാറിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: സാധാരണ ഗതിയില്‍ പുഷ് അപ്പ് എടുക്കാന്‍ തന്നെ പ്രയാസമാണ്. അപ്പോഴാണ് ഒറ്റക്കാലില്‍ പുഷ് അപ്പ് എടുത്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്. അതും 27.875 കിലോ ഭാരവുമായി. ഗുജറാത്തില്‍ നിന്നുള്ള റോഹ്താഷ് ചൗധരിയാണ് ഇത്തരത്തില്‍ 704 പുഷ് അപ്പുകള്‍ എടുത്ത് പാകിസ്ഥാന്റെ മുന്‍ ലോക റെക്കോര്‍ഡ് തിരുത്തി ഇന്ത്യക്ക് അഭിമാനമായി മാറിയിരിക്കുന്നത്.

ദിവസവും നാല് മണിക്കൂറാണ് ഇതിനായി പരിശീലനം നടത്തിയതെന്ന് തന്റെ വിജയത്തിന് ശേഷം റോഹ്താഷ് ചൗധരി പറഞ്ഞു. 27.200 കിലോഗ്രാം ഭാരമെടുത്ത് 534 പുഷ്അപ്പുകള്‍ എടുത്ത പാകിസ്ഥാന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.

ഒരു മാസത്തിനുള്ളില്‍ തന്നെ പാകിസ്ഥാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോഹ്താഷ് ചൗധരി പറഞ്ഞു. ഇതിനു മുമ്പും ഒന്നിലധികം തവണ ചൗധരി ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. ജനുവരിയില്‍ സ്‌പെയിനിന്റെ 37 കിലോഗ്രാം ഭാരത്തോടെ 743 പുഷ് അപ്പ് റെക്കോര്‍ഡ് ചൗധരി മറികടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'