കൂർക്ക പ്രേമികളുടെ കാലമാണിത്. സീസൺ തുടങ്ങിയതോടെ കേരളത്തിലെ വഴിയോരങ്ങളിൽ കൂർക്ക വിൽപ്പന തകൃതിയായി നടക്കുകയാണ്. രുചി പോലെ പോഷകഗുണങ്ങളുടെ കാര്യത്തിലും കൂർക്ക താരമാണ്. എന്നാൽ കൂർക്ക വൃത്തിയാക്കാനുള്ള മെനക്കേട് ഓർക്കുമ്പോഴാണ് പലരും ഒന്ന് മടിക്കുന്നത്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട കൂർക്ക നിമിഷങ്ങൾക്കകം വൃത്തിയാക്കിയെടുക്കാം. അതും കറയോ ചെളിയോ കയ്യിൽ പുരളാതെ തന്നെ.
ആദ്യ രീതി
കൂർക്കയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക എന്നതാണ് ആദ്യപടി. അതിനായി കൂർക്ക വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം.
ശേഷം ഒരു പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം എടുത്ത് കൂർക്ക അതിലിട്ട് ഒന്നോ രണ്ടോ വിസിൽ അടിപ്പിക്കുക (കൂർക്ക ചെറുതാണെങ്കിൽ ഒരു വിസിൽ മതിയാകും).
കുക്കറിൽ നിന്നു പ്രഷർ പോയ ശേഷം വെള്ളം കളഞ്ഞ് കൂർക്കയുടെ തൊലികളയാം.
തൊലി കളഞ്ഞ ശേഷം, ആവശ്യാനുസരണം കഷ്ണങ്ങളാക്കി കറിയോ മെഴുക്കുപരുട്ടിയോ വെയ്ക്കാവുന്നതാണ്.
രണ്ടാമത്തെ രീതി
കൂർക്ക നന്നായി കഴുകി വൃത്തിയാക്കി, മണ്ണെല്ലാം കളഞ്ഞെടുക്കണം.
ഇനി രണ്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവെയ്ക്കാം.
ശേഷം ഒരു വൃത്തിയുള്ള കോട്ടൺ തുണി എടുക്കുക, അതിലേക്ക് കൂർക്കിട്ട് തുണി മൂടുക
ശേഷി നന്നായി തിരുമി അല്ലെങ്കിൽ തുണി നിലത്തിട്ട് തല്ലിയെടുക്കാം. കൂർക്കയിൽ നിന്ന് പൂർണമായും തോലി നീങ്ങിയിട്ടുണ്ടാവും.
അല്ലെങ്കിൽ ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ കിട്ടുന്ന ഗ്ലൗസ് ഉപയോഗിച്ച് അധികം ബലം കൊടുക്കാത്ത കൈകൾ തമ്മിൽ കൂട്ടി ഉരയ്ക്കണം. ഇത് പെട്ടെന്ന് തൊലി മുഴുവനും പോകാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates