butterfly pea, Shankupushpam Pinterest
Life

ഫ്ലാറ്റുകൾ കളർഫുൾ ആക്കാം, ബാൽക്കണിയിൽ ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ശംഖുപുഷ്പം നന്നായി വളരും, ദീർഘകാലം പൂക്കളും തരും.

Author : സമകാലിക മലയാളം ഡെസ്ക്

മ്മുടെ നാട്ടിപുറങ്ങളിൽ യഥേഷ്ടം കാണപ്പെടാറുള്ള ശംഖുപുഷ്പം, അധികം മെനക്കെടാതെ നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലുമൊക്കെ അലങ്കാര ചെടിയായി വളർത്തിയെടുക്കാം. ദുർഗാദേവിയുടെ ഇഷ്ടപ്പെട്ട പുഷ്പമാണ് ശംഖുപുഷ്പമെന്നാണ് വിശ്വാസം. അപരാജിത എന്നും വിളിപ്പേരുള്ള ശംഖുപുഷ്പത്തിന് (butterfly pea) ആരോഗ്യഗുണങ്ങൾ ഒട്ടേറെയാണ്.

ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ശംഖുപുഷ്പം നന്നായി വളരും, ദീർഘകാലം പൂക്കളും തരും.ബാൽക്കണിയിൽ രാവിലെയും വൈകുന്നേരവും നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് ചെടിച്ചട്ടിൽ നടുന്നതാണ് നല്ലത്.

  • ഏകദേശം 8 മുതൽ 12 ഇഞ്ച് വരെ ആഴവും 12 മുതൽ 14 ഇഞ്ച് വരെ വീതിയുമുള്ള ഒരു ചട്ടി നടാനുപയോഗിക്കാം.

  • നീർവാർച്ചയ്ക്കായി ചട്ടിയിൽ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന വെള്ളം വേരുകളെ കേടുവരുത്തും.

  • ചട്ടിയിൽ അയഞ്ഞ പോട്ടിങ് മിശ്രിതം, കുറച്ച് കമ്പോസ്റ്റ് എന്നിവയിട്ട് മണ്ണ് വായുസഞ്ചാരമുള്ളതാക്കാം.

വിത്തുകൾ കുതിർത്തുവെക്കാം

വിത്തു മുളപ്പിച്ചെടുത്താണ് പുതിയ തൈകളുണ്ടാക്കുന്നത്. വിത്തുകൾ പാകിയാലും മുളയ്ക്കുമെങ്കിലും ഏതാനും മണിക്കൂറുകളോ രാത്രി മുഴുവനോ വെള്ളത്തിൽ കുതിർത്തുവെക്കുന്നത് വിത്തുകളുടെ പുറംതൊലി മൃദുലമാകാനും മുള പെട്ടെന്ന് വരാനും സഹായിക്കും.

നടേണ്ട രീതി

വിത്തുകൾ പോട്ടിങ് മിശ്രിതത്തിൽ ഏകദേശം ഒരു ഇഞ്ച് ആഴത്തിൽ നടുക, വിത്തുകൾ പരസ്പരം അകലത്തിൽ വേണം പാകാൻ. മുള വരുന്നതുവരെ മണ്ണ് ചെറുതായി ഈർപ്പമുള്ളതായി സൂക്ഷിക്കുക. തൈ ആയ ശേഷം പതിവായി നനയ്ക്കുന്നതിനു പകരം മണ്ണിന്റെ മുകൾ ഭാഗം ഉണങ്ങാൻ തുടങ്ങുമ്പോൾ മാത്രം നനയ്ക്കുക.

വളർന്നുവരുമ്പോൾ ഒരു ചെറിയ പന്തൽ ഇട്ടുകൊടുക്കാം. കയറുകെട്ടിക്കൊടുക്കുകയോ ബാൽക്കണി ഗ്രില്ലിലേക്ക് പടർത്തുകയോ ഒക്കെയാവാം. താങ്ങില്ലാതെ, വളർന്നാൽ ചെടി കാണാൻ ഭംഗിയുണ്ടാവില്ല. കൂടുതൽ പൂക്കളുണ്ടാവാൻ ചെടി വെട്ടിക്കൊടുക്കാനും വാടിയ പൂക്കൾ നീക്കാനും മറക്കരുത്.

കൃത്യമായ ഇടവേളകളിൽ മുറിച്ചുകൊടുക്കുന്നത് ശംഖുപുഷ്പത്തെ ഇടതൂർന്നുവളരാൻ സഹായിക്കും. വള്ളി വളരെയധികം നീണ്ടുപോയി എന്ന് തോന്നിയാൽ, വളരുന്ന അഗ്രങ്ങൾ ചെറുതായി മുറിച്ചുകൊടുക്കാം.

Gardening Tips: How to grow Shankupushpam in terrace garden

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

139 പൈസയുടെ ഇടിവ്, കൂപ്പുകുത്തി രൂപ; സെന്‍സെക്‌സ് 1300 പോയിന്റ് താഴ്ന്നു, കാരണങ്ങള്‍ ഇവ?

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടും; സെന്‍സസ് നടപടികള്‍ ഉടന്‍ തുടങ്ങും; സുവേന്ദുവിന്റെ ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

SCROLL FOR NEXT