pressure cooker dum tea Meta AI Image
Life

നാല് മിനിറ്റ്, രണ്ട് വിസിൽ; വൈറലായി 'ദം ചായ' റെസിപ്പി

ഇൻസ്റ്റഗ്രാമിൽ കുക്കർ ചായ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമാണ്.

സമകാലിക മലയാളം ഡെസ്ക്

ചായപ്രേമികളായ ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്. ഓരോരുത്തരും ചായ ഉണ്ടാക്കുന്ന രീതി വ്യത്യസ്തമാണ്. ചിലർ പാൽ തിളപ്പിച്ച ശേഷം ചായപ്പൊടി ചേർക്കും. മറ്റുചിലർ വെള്ളത്തിൽ പൊടിയിട്ട് തിളപ്പിച്ച ശേഷം പാൽ ഒഴിക്കും. എന്നാൽ 'പ്രഷർ കുക്കർ ദം ചായ' പരീക്ഷിച്ചിട്ടുണ്ടോ?

ചോറും സാമ്പാറും ബിരിയാണിയുമൊക്കെ ശീലിച്ച പ്രഷർ കുക്കറിൽ ചായ ഉണ്ടാക്കാമെന്ന് കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കും. ഇൻസ്റ്റഗ്രാമിൽ കുക്കർ ചായ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമാണ്.

പ്രഷർകുക്കർ ദം ചായ

കുക്കറിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിക്കുക. ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, ചെറിയ കഷ്ണം കറുവപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവ ചേർക്കാം. ഒപ്പം ആവശ്യത്തിന് ചായപ്പൊടിയും ഇട്ട ശേഷം കുക്കർ അടച്ചു വയ്ക്കുക. രണ്ടു വിസിൽ മാത്രം അടിച്ചാൽ മതി. വിസിൽ അടിച്ച ഉടൻ തന്നെ കുക്കറിലെ പ്രഷർ കളഞ്ഞ ശേഷം ചായ അരിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്താൽ 'സ്പെഷ്യൽ കുക്കർ ദം ചായ' തയാർ!

സമയം ലാഭിക്കാൻ പറ്റിയ നല്ലൊരു ഐഡിയ ആണിതെന്നാണ് ചിലരുടെ അഭിപ്രായം, എന്നാൽ ചായയുടെ തനതായ ആ രുചി ഇങ്ങനെ ഉണ്ടാക്കിയാൽ കിട്ടില്ലെന്ന് മറ്റു ചിലരും വാദിക്കുന്നു.

How to make pressure cooker dum chaya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഡാരില്‍ മിച്ചല്‍; അര്‍ധ സെഞ്ച്വറി, ന്യൂസിലന്‍ഡ് പൊരുതുന്നു

തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും; കേരളത്തിന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ്

വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

SCROLL FOR NEXT