Sweet potato brownie Meta AI Image
Life

പ്രമേഹമുള്ളവർക്കും കഴിക്കാം, മധുരമൂറുന്ന സ്വീറ്റ് പൊട്ടറ്റോ ബ്രൗണി, റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ധൈര്യമായി ഈ ബ്രൗണികൾ കഴിക്കാം.

സമകാലിക മലയാളം ഡെസ്ക്

പോഷകങ്ങളുടെ കലവറയാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണ മധുരക്കിഴങ്ങ് പുഴുങ്ങിയും വറുത്തും കഴിച്ചു ശീലിച്ചവർക്കായി ഒരു പുതിയ റെസിപ്പിയുണ്ട്.

മധുരക്കിഴങ്ങ് ബ്രൗണി.., ശരീരത്തിന് ആവശ്യമായ മാക്രോന്യൂട്രിയൻ്റുകളും നാരുകളും അടങ്ങിയ ഈ ബ്രൗണിയിൽ മൈദയോ എണ്ണയോ ഉപയോഗിച്ചിട്ടില്ല. കുട്ടികൾക്കും മുതിർന്നവർക്കും ധൈര്യമായി ഈ ബ്രൗണികൾ കഴിക്കാം.

ചേരുവകൾ

  • വേവിച്ചുടച്ച മധുരക്കിഴങ്ങ് - 1 കപ്പ്

  • പീനട്ട് ബട്ടർ (അല്ലെങ്കിൽ ബദാം ബട്ടർ) - 1/2 കപ്പ്

  • കൊക്കോ പൗഡർ - 1/2 കപ്പ്

  • ബേക്കിങ് സോഡ-1/2 ടീസ്പൂൺ

  • ശർക്കരപ്പാനി - 2/3 കപ്പ്

  • വാനില എസ്സെൻസ് - 1 ടീസ്പൂൺ

  • ഉപ്പ് - ഒരു നുള്ള്

  • ചോക്ലേറ്റ് ചിപ്സ് (ഓപ്ഷണൽ)

തയ്യാറാക്കേണ്ട വിധം

  • ഒരു പാത്രത്തിൽ വേവിച്ചുടച്ച മധുരക്കിഴങ്ങ്, പീനട്ട് ബട്ടർ, ശർക്കരപ്പാനി, വാനില എസ്സെൻസ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കൊക്കോ പൗഡറും ബേക്കിങ് സോഡയും ചേർത്ത് കട്ടകെട്ടാതെ ഇളക്കുക.

  • ഓവൻ 180°C (350°F) ലേക്ക് പ്രീഹീറ്റ് ചെയ്യുക. ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വയ്ക്കുക.

  • ബേക്കിങ് ട്രേയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സ് അല്ലെങ്കിൽ നട്സ് വിതറുക. 25-30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

  • ഓവനിൽ നിന്നും എടുത്ത് പൂർണ്ണമായും തണുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.

How to make sweet potato brownies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

SCROLL FOR NEXT