ഇര്‍ഫാന്‍ പഠാൻ മകനൊപ്പം/ ചിത്രം ട്വിറ്റർ 
Life

'ഈ ആരാധകനെ കൂടി ഏറ്റെടുക്കണേ'.., ഛോട്ട പത്താന് കയ്യടിച്ച് ഷാരൂഖ് ഖാൻ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മകനാണ് വിഡിയോയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

പ്രകടന മികവ് കൊണ്ട് ആഗോളത്തലത്തില്‍ സൂപ്പർ ഹിറ്റായ ചിത്രമാണ് ഷാരൂഖ് ഖാന്റെ പത്താന്‍. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടി ആരാധകരും ഏറെയാണ് പത്താന്. അത്തരത്തില്‍ ഒരു കുട്ടി ആരാധകന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മകനാണ് വിഡിയോയിലെ താരം. ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണും തകര്‍ത്തു ചുവടുവെച്ച 'ഝൂമേ ജോ പത്താന്‍' എന്ന പാട്ടിനൊപ്പം കുഞ്ഞ് പത്താന്‍ ഡാന്‍സ് ചെയ്യുന്നതാണ് വിഡിയോ. 

'ഖാന്‍സാബ്... ഫാന്‍ ലിസ്റ്റില്‍ ഒരാളെ കൂടി ചേര്‍ക്കണെ' എന്ന് അപേക്ഷിച്ച് പത്താന്‍ പോസ്റ്റ് ചെയ്ത വിഡിയോ ഷാറൂഖ് ഖാന്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'നിന്നെക്കാള്‍ കഴിവുണ്ട് നിന്റെ മകന്... ഛോട്ട പത്താന്‍' എന്ന ക്യാപ്ഷനോടെയാണ് ഷാരൂഖ് വിഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്. 

തിയേറ്ററുകളില്‍ 1000 കോടിയിലധികം നേട്ടമുണ്ടാക്കിയ ചിത്രം ബുധനാഴ്ചയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഡിലീറ്റഡ് സീനുകള്‍ കൂടി ഉള്‍പ്പെടുത്തി പ്രൈമില്‍ സ്ട്രീമിങ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ആനന്ദ് സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി; ആധാര്‍ പരിശോധിക്കും, തിലകം നിര്‍ബന്ധം

'കാശും പ്രശസ്തിയും സിനിമയിൽ ആണ് കൂടുതൽ; 55 വർഷത്തോളം ഇവിടെ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യമല്ലേ'

നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ