ബോളിവുഡ് ​ഗാന രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ജാപ്പനീസ് സുന്ദരി 
Life

ചെന്നൈ എക്സ്‌പ്രസ്, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ...; ബോളിവുഡ് ​ഗാന രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ജാപ്പനീസ് സുന്ദരി

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമകളുടെ വിദേശ ആരാധകരുടെ എണ്ണം കൂടിവരികയാണ്. പുഷ്പയെ അനുകരിച്ച് സോഷ്യല്‍മീഡിയ കയ്യിലെടുത്ത ഓസിസ് താരം ഡേവിഡ് വാർണറും ഹിന്ദി-മലയാളം ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി തരംഗമായ കിലി പോളിനും ശേഷം ഇപ്പോള്‍ ഇതാ ഒരു ജാപ്പനീസ് സുന്ദരി കൂടി.

ബോളിവുഡ് ഗാനരംഗങ്ങള്‍ അതേപടി റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ മാസ് ആവുകയാണ് മയോ. ദീപികയും കജോളും ഐശ്വര്യ റായ്‌യുമെക്കെ അഭിനയിച്ചു തകർത്ത രം​ഗങ്ങൾ അതേ കോസ്റ്റ്യുമിൽ മയോ പകർത്തിയെടുക്കുന്നുണ്ട്. ഗാനത്തിനൊപ്പം ചുണ്ടനക്കുക മാത്രമല്ല, നല്ല വൃത്തിക്ക് ഹിന്ദി സംസാരിക്കുകയും ചെയ്യും മയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിന്ദിയോടും ഇന്ത്യയോടുമുള്ള ഇഷ്ടം കാരണം മയോ ഒസാക്ക സർവകലാശാലയിൽ ഹിന്ദിയിലാണ് മേജറെടുത്താണ് പഠിച്ചത്. മയോയുടെ പല വിഡിയോയും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഇന്ത്യൻ ആരാധകരാണ് ഈ ജാപ്പാൻ സുന്ദരിക്കുള്ളത്. വിഡിയോയ്ക്ക് താഴെ കമന്റുകളുമായി കൂടുതൽ എത്തുന്നതും ഇന്ത്യക്കാർ തന്നെയാണ്. കിലി പോളിനെപ്പോലെ മയോയും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ഇടപിടിച്ചു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !