സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര ഇന്‍സ്റ്റഗ്രാം
Life

'ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നവനാണീ..! സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര; വൈറല്‍ വിഡിയോ

രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ വിഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അതിതീവ്ര ചൂടു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശരീരം തണുപിക്കുന്നത് ആളുകള്‍ നെട്ടോട്ടത്തിലാണ്. അതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ ചൂട് മറിക്കാനുള്ള പുതിയ കണ്ടുപിടിത്തം സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്.

സൺസ്ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ശരീരം തണുപ്പിക്കാൻ കുളിമുറിയിലെ ഷവർ തന്റെ സ്‌കൂട്ടറിർ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനിൽ വെള്ളം നിറച്ച് അതിലാണ് മിനി ഷവർ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറിൽ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം. 'ഹോ! വാട്ട് ആൻ ഐഡിയ സർജീീീ..', എന്നാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ഒരാളുടെ രസകരമായ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും