kavyamadhavan, shemi samakalikamalayalam
Life

കാവ്യാ മാധവന്‍ മുടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തിട്ടില്ല, ഇപ്പോഴും നല്ല ഉള്ളുണ്ട്- സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ഷെമി

കാവ്യ മുടി നന്നായി കെയര്‍ ചെയ്യുന്ന ആളാണെന്ന് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ഷെമി

Author : ആതിര അഗസ്റ്റിന്‍

ല്ല ഇട തൂര്‍ന്ന മുടി എല്ലാവരുടേയും ആഗ്രഹമാണ്. നല്ല ഇടതൂര്‍ന്ന മുടിയുള്ള പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ കാവ്യാ മാധവനെപ്പോലെ മുടിയുള്ള പെണ്‍കുട്ടിയെന്ന് അടക്കം പറയുന്ന കാലമുണ്ടായിരുന്നു. കാവ്യാ മാധവന്റെ നീണ്ട ഇടതൂര്‍ന്ന മുടിക്ക് അന്നും ഇന്നും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോഴും കാവ്യ മുടി നന്നായി കെയര്‍ ചെയ്യുന്ന ആളാണെന്ന് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ഷെമി. ഈ അടുത്ത് കാവ്യാ മാധവന്റെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ വൈറലായിരുന്നു.

സെലിബ്രിറ്റീസ് പൊതുവെ അവരുടെ മുടി നന്നായി നോക്കുന്ന ആളുകളാണ്. കാവ്യാ മാധവന്‍ കുറെ നാളുകളായി ഹെയര്‍ കളറുകളൊന്നും ചെയ്തിട്ടില്ല. പുള്ളിക്കാരിക്ക് വളരെ ജന്റിലായിട്ട് മതി എന്ന് പറഞ്ഞു. രണ്ട് മൂന്ന് വര്‍ഷമായി ഹെയര്‍ സ്റ്റൈല്‍ ചെയ്യാറുണ്ട്. അവര്‍ കൂടുതലും ചെന്നൈയിലായിരിക്കും. കൊച്ചിയില്‍ വരുമ്പോഴാണ് ചെയ്യാറ്. ഡ്രൈനസ് മാറാനുള്ള ട്രീറ്റ്‌മെന്റ്‌സ് ഒക്കെ ചെയ്ത് കൊടുക്കാറുണ്ട്. പിന്നെ പ്രായത്തിനനുസരിച്ച് എല്ലാവര്‍ക്കും മുടിയും മാറ്റം വരും. പക്ഷേ, കാവ്യയുടെ മുടിക്ക് ഇപ്പോഴും നല്ല ഉള്ളുണ്ട്. നന്നായിട്ട് കെയര്‍ ചെയ്യുന്ന ആളാണ്. കുറെ ആര്‍ട്ടിഫിഷ്യല്‍ ട്രീറ്റ്‌മെന്റ്‌സ് ഒക്കെ വന്നിട്ടുണ്ട്. പക്ഷേ, അതിലേയ്‌ക്കൊന്നും പോകാതെ നല്ല രീതിയില്‍ മെയിന്റയിന്‍ ചെയ്ത് കൊണ്ടുപോകുന്ന ഒരാളാണ്.

ഹെയര്‍ അത്യാവശ്യം മെയിന്റയിന്‍ ചെയ്യുന്ന ആള്‍ അഞ്ജു കുര്യനാണ്. പുള്ളിക്കാരിക്ക് സ്റ്റൈല്‍ ചെയ്യാനും നന്നായി അറിയാം. അപര്‍ണ ബാലമുരളിയും മുടി നന്നായി നോക്കുന്നയാളാണ്. അപര്‍ണ എല്ലാ സ്വാതന്ത്ര്യവും തരും. അപര്‍ണ തോമസും നന്നായി കെയര്‍ ചെയ്യുന്നയാളാണ്. കോഴിക്കോട് ജോലി ചെയ്യുന്ന സമയത്ത് സുരഭി ലക്ഷ്മിയാണ് ആദ്യം എന്റെ അടുത്ത് വരുന്ന സെലിബ്രിറ്റി. അത് 2018 കാലത്തൊക്കെയായിരിക്കും. കൊച്ചിയായിരിക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന് സുരഭി മാം പറഞ്ഞിട്ടുണ്ട്. സുരഭി മാം വഴി കുറെയാളുകള്‍ വന്നു. മൗത്ത് പബ്ലിസിറ്റിയായിട്ടാണ് കൂടുതല്‍ സെലിബ്രിറ്റികള്‍ വന്നത്.

പലതവണ ഹീറ്റ് ചെയ്ത് അയണ്‍ ചെയ്ത് സ്റ്റൈല്‍ ചെയ്യുന്നതുകൊണ്ടു തന്നെ ആര്‍ടിസ്റ്റുകളുടെ ഹെയര്‍ പൊതുവെ സെന്‍സിറ്റീവ് ആയിരിക്കും. അത് കണ്ടീഷനിങ് ചെയ്ത് നല്ല രീതിയില്‍ വെക്കാനുള്ളത് ചെയ്യാറുണ്ട്. ഹെയര്‍ സ്റ്റൈലും ട്രീറ്റ്‌മെന്റും ഒക്കെ ചെയ്യാന്‍ എല്ലാ സെലിബ്രിറ്റീസിനും നല്ല ക്ഷമയാണ്. അവര്‍ ഷൂട്ടിന് വേണ്ടി മേക്കപ്പിനിരിക്കുന്നതുകൊണ്ട് അവര്‍ക്ക് ഇതിനെപ്പറ്റി അറിയാന്‍ പറ്റും. അങ്ങനെ അത്രയും ടൈം ഉള്ളപ്പോഴാണ് അവര്‍ വരിക. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അട്രാക്ഷന്‍ തോന്നിയ സെലിബ്രിറ്റി ദീപിക പദുക്കോണ്‍ ആണ്. ഷോര്‍ട്ട് ഹെയര്‍ ആണ്. ഷോര്‍ട്ട് ഹെയറില്‍ എത്ര വെറൈറ്റിയാണ് കണ്ടിട്ടുള്ളതെന്നും ഷെമി പറയുന്നു.

Kavya Madhavan hasn't done any artificial treatments on her hair, she still looks good - Celebrity Hair Stylist Shemi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

പിപിഎഫ് vs ആറ് ലഘുസമ്പാദ്യ പദ്ധതികള്‍; നേട്ടം കൂടുതല്‍ എവിടെ?

ഇനി മിണ്ടിയും പറഞ്ഞും ഇരിക്കാം; ഇന്ത്യയിൽ ആമസോൺ അലക്സ പ്ലസ് ഇന്ത്യയിലേക്കും

കുസാറ്റിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

'സലിം കുമാറിനെ പോലെ ഒരുപാട് പേരുണ്ടിവിടെ; പ്രതിമ ഉണ്ടാക്കിയതു കൊണ്ട് ഭാവിതലമുറയ്ക്ക് എന്ത് ​ഗുണം ?', കമൽ പറയുന്നു