നമ്മുടെ മനസ്സിലെ "ദി നോർമൽ" എന്ന സങ്കൽപ്പത്തെ ആദ്യമായി പൊളിച്ചത് ഒരുപക്ഷെ ക്ലാസിലെ ആ ഇടംകയ്യനായിരിക്കും. അതുവരെ വലതുകൈ കൊണ്ട് മാത്രം എഴുതികണ്ടിരുന്ന നമ്മൾ കുറച്ചുനാൾ കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ടാകും അവനെ. ഇന്ന് ലോക ഇടംകയ്യരുടെ ദിനമാണ്. വലംകയ്യരുടെ ലോകത്ത് ഇടംകയ്യർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ടാണ് എല്ലാ വർഷവും ഈ ദിവസം കടന്നുപോകുന്നത്.
ലോക ജനസംഖ്യയുടെ 10-12ശതമാനവും ഇടംകയ്യരാണ്. 2008ൽ നടത്തിയ ഒരു പഠനമനുസരിച്ച് സ്ത്രീകളേക്കാൾ 23ശതമാനം കൂടുതലാണ് ഇടംകയ്യന്മാർ. അമിതാഭ് ബച്ചൻ, ബിൽ ഗേറ്റ്സ്, രജനീകാന്ത്, സച്ചിൽ ടെൻഡുൽക്കർ, രത്തൻ ടാറ്റ എന്നിങ്ങനെ നീളുന്നു ഇടംകയ്യരിലെ പ്രമുഖരുടെ നിര.
അതേസമയം ആരോഗ്യകാര്യങ്ങളിൽ ഇടംകയ്യർക്ക് കുറച്ച് റിസ്ക് കൂടുതലാണ്. വലംകയ്യരായ ആളുകളെ അപേക്ഷിച്ച് ഇടതുകയ്യർക്ക് അലർജി വരാനുള്ള സാധ്യത 11 മടങ്ങ് അധികമാണ്. എന്നാൽ ഐ ക്യൂ പരിശോധിച്ചാൽ വലംകയ്യരേക്കാൾ മിടുക്കരാണ് ഇടംകയ്യരെന്നാണ് 2007ൽ വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഇരു വിഭാഗത്തിലുമുള്ളവർ വ്യത്യസ്തമായാണ് ടാസ്കുകളെ സമീപിക്കുന്നതും ചിന്തിക്കുന്നതുമൊക്കെ. ഇത് പരിശോധിക്കുമ്പോൾ മൾട്ടീടാസ്കിങ്ങിൽ തിളങ്ങുന്നതും ഇടംകയ്യരാണെന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്.
ടെന്നീസ്, നീന്തൽ, ബോക്സിങ് താരങ്ങൾ മുതൽ നിരവധി ഇടംകയ്യർ അവരുടെ മേഖലകളിൽ തിളങ്ങുന്നത് കാണാം. യഥാർത്ഥത്തിൽ വലംകയ്യനാണെങ്കിലും കളിൽ ആധിപത്യം നേടാനായാണ് ടെന്നീസ് സൂപ്പർതാരം റാഫേൽ നദാൽ ഇടംകൈയ്യനായത് എന്നത് എത്രപേർക്കറിയാം? എതിരാളി വലംകയ്യരാണെങ്കിൽ കാഴ്ചവയ്ക്കുന്ന പ്രകടനത്തിനൊപ്പമെത്താൻ ഒരു ഇടംകയ്യൻ എതിരെ നിൽക്കുമ്പോൾ റൈറ്റ് ഹാൻഡേഴ്സിന് കഴിയാറില്ല എന്നതാണ് കായികഇനങ്ങളിൽ ഇടംകയ്യർക്ക് മുൻതൂക്കം നൽകുന്നത്. അതുകൊണ്ടുതന്നെ വ്യക്തിഗത കായിക ഇനങ്ങളിൽ മുൻതൂക്കം ഇടംകയ്യർക്കാണെന്നാണ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates