പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന കുട്ടി/ ചിത്രം ട്വിറ്റർ 
Life

സ്‌നേഹത്തോടെ ഭക്ഷണം വെച്ച് നീട്ടി കുട്ടി, അനുസരണയോടെ പക്ഷികൾ, കണ്ണെടുക്കാതെ സോഷ്യൽമീഡിയ; വീഡിയോ

കുട്ടി പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ 1.5 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ വളർത്തു മൃ​ഗങ്ങളോ പക്ഷികളോ ഉണ്ടെങ്കിൽ അവയുമായി ഏറ്റവും കൂടുതൽ അടുത്ത് പെരുമാറുക കുട്ടികളായിരിക്കും. അവയ്ക്ക് ഭക്ഷണം കൊടുത്തും അടുക്കും ചിട്ടയും പഠിപ്പിച്ച് അവയുമായി കുട്ടികൾ വേ​ഗം അടുക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നിലത്തിരുന്ന് വളരെ സൗമ്യമായി പാത്രത്തിൽ നിന്നും ഒരു നീണ്ട കമ്പിൽ ഭക്ഷണം ഓരോ പക്ഷിയുടെയും വായിൽ വെച്ചു കൊടുക്കുന്ന കുട്ടി. അവന് ചുറ്റും വളരെ അനുസരണയോടെ നിൽക്കുന്ന പക്ഷികളുമാണ് വീഡിയോയിൽ. ലോകത്ത് ഒറ്റപ്പെടുന്നവന് പ്രതീക്ഷ നൽകുകയെന്നതാണ് ഏറ്റവും വലിയ കാരുണ്യമെന്ന കുറിപ്പോടെ വാല അഫ്സർ എന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കുട്ടിയെ ആശംസിച്ച് കമന്റമായി രം​ഗത്തെത്തിയത്. ഇതിനോടകം 1.5 മില്യൺ ആളുകൾ വീഡിയോ ഇതിനോടകം കണ്ടു. പക്ഷിക്ക് വേണ്ടി കരുതുന്ന കുട്ടിയുടെ സ്‌നേഹമാണ് യഥാർഥ സൗന്ദര്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്ന കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്