വിഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

അപ്പാപ്പനെ താങ്ങിപ്പിടിച്ച് വെള്ളം നല്‍കി; വഴിയരികില്‍ കണ്ട വൃദ്ധന് കൊച്ചുമിടുക്കിയുടെ കരുതല്‍, വിഡിയോ 

വഴിയരികില്‍ കണ്ട വൃദ്ധന് വെള്ളം നല്‍കുന്നതാണ് വിഡിയോയിലെ കാഴ്ച്ച

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെപ്പോലെ നിഷ്‌കളങ്കരാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മുതിര്‍ന്നവരില്‍ പലരും. അത്രമാത്രം അമ്പരപ്പിക്കുന്നതാണ് കുട്ടികളുടെ ചിന്തകളും പ്രവര്‍ത്തികളുമെല്ലാം. ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയരികില്‍ കണ്ട വൃദ്ധന് വെള്ളം നല്‍കുന്നതാണ് വിഡിയോയിലെ കാഴ്ച്ച. 

ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയ പങ്കുവച്ചിരിക്കുന്നത്. റോഡരികില്‍ അവശനായി ഇരിക്കുന്ന വൃദ്ധന്‍ വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് വെള്ളം പിടിച്ചുകൊടുക്കുകയാണ് കൊച്ചുമിടുക്കി. ഒരു കൈ കൊണ്ട് വെള്ളം കുപ്പി പിടിക്കുകയും മറുകൈ കൊണ്ട് വൃദ്ധനെ താങ്ങിപ്പിടിച്ചിരിക്കുകയുമാണ് കുട്ടി. കുട്ടിയുടെ അച്ഛന്‍ വന്ന് മകളെ എടുത്തുകൊണ്ട് പോകുന്നതും വിഡിയോയില്‍ കാണാം. 

കുട്ടികള്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ കഴിയും, കുട്ടികള്‍ എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നത് എന്നെല്ലാമാണ് കമന്റുകള്‍. അച്ഛന്‍ വന്ന് വിളിക്കുമ്പോള്‍ വെള്ളം കുപ്പിയുടെ അടപ്പ് ശ്രദ്ധയോടെ അടച്ച് വൃദ്ധന്റെ മുന്നില്‍ വച്ചിട്ടാണ് ആ കുഞ്ഞ് മടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT