തലയണ കവറിനുള്ളില്‍ മൂര്‍ഖന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Life

സോഫയില്‍ വെച്ച തലയണ കവര്‍ തുറന്നു, പത്തിവിടര്‍ത്തി മൂര്‍ഖന്‍ പുറത്തേയ്ക്ക് -വിഡിയോ

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ 16 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളെക്കുറിച്ച് നിരവധി വിഡിയോകളും വാര്‍ത്തകളും പുറത്തു വരാറുണ്ട്. ചിലത് കൗതുകമുണ്ടാക്കുമ്പോള്‍ മറ്റ് ചിലത് ഭയമുളവാക്കുന്നതായിരിക്കും. സോഫയില്‍ വെച്ചിരിക്കുന്ന തലയണ കവറിനുള്ളില്‍ ഇരിക്കുന്ന മൂര്‍ഖന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വീട്ടിലെ സോഫയ്ക്ക് മുകളില്‍ വെക്കുന്ന തലയണ കവറിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തി. തുടര്‍ന്ന് പാമ്പു പിടിത്തക്കാരനെത്തി കവര്‍ തുറക്കുന്നു. ആദ്യം ചെറിയൊരനക്കം മാത്രമേയുള്ളൂവെങ്കിലും പിന്നീട് കവര്‍ നന്നായി മാറ്റുമ്പോള്‍ മൂര്‍ഖര്‍ തല പുറത്തേയ്ക്കിടുന്നത് കാണാം. പാമ്പു പിടിത്തക്കാരന്‍ ഒന്നു കൂടി ഇരുമ്പു വടി ഉപയോഗിച്ച് കവര്‍ മാറ്റുമ്പോള്‍ പത്തി വിടര്‍ത്തി ചീറ്റുന്നതാണ് വീഡിയോയിലുള്ളത്. അവസാനം പാമ്പിനെ പിടികൂടിയോ എന്നുള്ളത് വിഡിയോയില്‍ നിന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ 16 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്.

എന്നാല്‍ എവിടെയാണ് സംഭവം നടക്കുന്നതെന്നും വ്യക്തമല്ല. അഭിഷേക് സന്ധു എന്നയാളുടെ ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ ഷെയര്‍ ചെയ്തത്. അറിയാതെ ആ സോഫയില്‍ ഇരുന്നിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ചിലര്‍ വിഡിയോയുടെ താഴെ കമന്റ് ചെയ്തു. പേടിസ്വപ്‌നം എന്ന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.ഒരു പുതിയ സോഫ വാങ്ങാനുള്ള സമയമായെന്ന് തമാശയില്‍ പ്രതികരിച്ചവരും കൂട്ടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT