ശിവം ഭരദ്വാജ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

ഫ്രോക്ക് ധരിച്ച് ട്രെയിനിനുള്ളിൽ ക്യാറ്റ്‌വാക്ക് ചെയ്‌ത് യുവാവ്; വിഡിയോ വൈറൽ 

പെൺകുട്ടികളുടെ ഫ്രോക്ക് ധരിച്ച് ട്രെയിനിനുള്ളിൽ ക്യാറ്റ് വാക്ക് നടത്തുന്ന ഒരു യുവാവിന്റെ വിഡിയോ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

സ്‌ത്രീകളുടെയും പുരഷന്മാരുടെയും വസ്ത്രങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച പതിവാണ്. സ്‌ത്രീകൾ പുരഷന്മാരുടെ വസ്‌ത്രം ധരിക്കാറുണ്ടെങ്കിലും തിരിച്ച് നടക്കുന്നത് അത്ര പതിവല്ല. എന്നാൽ പെൺകുട്ടികളുടെ ഫ്രോക്ക് ധരിച്ച് ട്രെയിനിനുള്ളിൽ ക്യാറ്റ് വാക്ക് നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സോഷ്യൽമിഡിയയിൽ ഇപ്പോൾ വൈറൽ.

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിലാണ് സംഭവം. ശിവം ഭരദ്വാജ് എന്ന ഫാഷൻ ബ്ലോ​ഗറാണ് ഇതിന് പിന്നിൽ. കറുപ്പും വെളുപ്പും ഇടകലർന്ന ഫ്രോക്കും ഹൈ ഹീൽസും ധരിച്ച് ട്രെയിനുള്ളിൽ ക്യാറ്റ് വാക്ക് നടത്തുന്ന ഭരദ്വാജിനെ യാത്രക്കാർ തുറിച്ച് നോക്കുന്നതും വിഡിയോയിൽ കാണാം. 

അദ്ദേഹം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമം പേജിലൂടെ വിഡിയോ പുറത്ത് വിട്ടത്. പൊതു സ്ഥലങ്ങളിൽ പുരുഷന്മാർ ഇങ്ങനെ വസ്ത്രം ധരിച്ച് നടക്കില്ല എന്ന കമന്റിന് മറുപടി എന്ന രീതിയിലാണ് ശിവം ഭരദ്വാജ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മുംബൈയിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലത്ത് ഇങ്ങനെ പോയി എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

വിഡിയോ വൈറലായതോടെ ഭരദ്വാജിനെ പ്രശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. പരമ്പരാ​ഗതമല്ലാത്ത ഫാഷൻ രീതികൾ പരീക്ഷിച്ച ഭരദ്വാജിന് ആദ്യ കാലങ്ങളിൽ വലിയ വിമർശങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. വ്യത്യസ്തമായ തരത്തിലുള്ള പല ഫാഷനും അദ്ദേഹം തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT