പറക്കലിനിടെ കാമുകിക്ക് സർപ്രൈസ് നൽകി കാമുകൻ / ചിത്രം ട്വിറ്റർ 
Life

പറക്കലിനിടെ കാമുകിക്ക് സർപ്രൈസ് നൽകി യുവാവ്‌; വീഡിയോ വൈറൽ

ആകാശ യാത്രയ്ക്കിടെ പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തി യുവാവ്.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം സര്‍ഗ്ഗത്തില്‍ എന്നു പറയുന്ന പോലെ ഒരു സീന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകിയേയും കാഴ്ചക്കാരെയും ഒരേ പോലെ സർപ്രൈസ് ആക്കുന്ന പല തരത്തിലുള്ള വിവാഹാഭ്യർഥന വീഡിയോകളും വൈറലാകാറുണ്ട്. എന്നാൽ ഇത് അതിൽ നിന്നൊക്കെ വ്യത്യസ്തമായി അൽപം പൊങ്ങി നിൽക്കുന്നതാണ്.

എയര്‍ഇന്ത്യ വിമാനമാണ് വേദി. വിമാനം പറന്നുയുർന്നതിന് പിന്നാലെ സീറ്റിൽ നിന്നും എഴുന്നേറ്റ് കാമുകിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ കൊലാഷ് ചെയ്ത പോസ്റ്റർ പിടിച്ചുകൊണ്ട് പെൺകുട്ടി ഇരിക്കുന്ന സീറ്റിനടുത്തെത്തി അടുത്തെത്തി. മാസ്ക് മാറ്റി ആളെ കണ്ടപ്പോഴാണ് കാര്യം എന്താണ് പെൺകുട്ടി പോലും മനസിലാക്കുന്നത്. അമ്പരന്ന് ഇറങ്ങിവന്ന പെൺകുട്ടി മുന്നിൽ മുട്ടിലിരുന്ന് റിങ് നീട്ടി പ്രപ്പോസ് ചെയ്തു.

യാത്രക്കാരുടെ കൈയ്യടിച്ചുള്ള പ്രോത്സാഹനം കൂടി ആയപ്പോൾ സംഭവം മനോഹരമായി. ഇരുവർക്കും ആശംസകൾ അറിയിച്ച് ഒരു സുഹൃത്താണ് വീഡിയോ ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്തത്. 52 സെക്കന്റ് ദൈഘ്യമുള്ള വീഡിയോയ്ക്ക് താഴെ ഇരുവർക്കും ആശംസകൾ ആറിയിച്ച് നിരവധി ആളുകൾ കമന്റുമായി രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT