

ദുബൈ: ഫ്രാന്സിലെ ഇന്റര്മാര്ഷെ സൂപ്പര്മാര്ക്കറ്റുകളില് സൈബര് ആക്രമണത്തില് യുഎഇയിലും ആശങ്ക. ഫ്രാന്സില് റഫ്രിജറേഷന് താപനില 50 ഡിഗ്രി സെല്ഷ്യസായി ഉയര്ത്തി ടണ് കണക്കിന് ഭക്ഷണ സാധനങ്ങളാണ് ഹാക്കര്മാര് നശിപ്പിച്ചത്. വാരാന്ത്യത്തില് സൂപ്പര്മാര്ക്കറ്റുകള് അടഞ്ഞുകിടക്കുന്ന സമയത്താണ് ഹാക്കര്മാര് സിസ്റ്റം നിയന്ത്രണത്തിലാക്കി ഈ കൃത്രിമം കാണിച്ചത്.
റഫ്രിജറേഷന് കണ്ട്രോളറുകള് നല്കിയ കമ്പനി കാലഹരണപ്പെട്ട ഫേംവെയര് ഉപയോഗിച്ചതായി സ്ഥിരീകരിക്കുന്നു. ചില ഡിവൈസുകള് അപ്ഡേറ്റുകള് സ്വീകരിക്കാന് കഴിയാത്തത്ര പഴയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാനേജ്മെന്റ് ഇന്റര്ഫേസുകള് നേരിട്ട് ഇന്റര്നെറ്റിനെ അഭിമുഖീകരിക്കരുതെന്ന് ഫ്രാന്സിന്റെ സൈബര് ഏജന്സി മുന്നറിയിപ്പ് നല്കിയിരുന്നു.
ഫ്രാന്സിലെ സൈബര് ആക്രമണം യുഎഇക്കും മുന്നറിയിപ്പാണ്. സൂപ്പര്മാര്ക്കറ്റുകളിലെ ഡിവൈസുകള് സൈബര് സുരക്ഷാ ഉറപ്പാക്കണമെന്നാണ് വിദഗ്ധര് പറയുന്നത്. ഫ്രാന്സിലേതിന് സമാനമായ ഉപകരണങ്ങളാണ് യുഎഇയിലെ ഹൈപ്പര്മാര്ക്കറ്റുകള്, കോള്ഡ് സ്റ്റോറുകള്, ആശുപത്രികള് എന്നിവടങ്ങളിലും ഉപയോഗിക്കുന്നത് എന്നതിനാല് ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയരുകയാണ്. സാങ്കേതികവിദ്യയും ഇന്റര്നെറ്റ് സുരക്ഷാ ആവശ്യകതകളും കോള്ഡ് ചെയിനുകളിലേക്കും സൂപ്പര്മാര്ക്കറ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates