ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം 
Life

ചെന്നായയെപ്പോലെയാകാന്‍ 19 ലക്ഷം രൂപ ചെലവഴിച്ച് ജപ്പാന്‍കാരന്‍, 50 ദിവസത്തെ കഷ്ടപ്പാട്; പെര്‍ഫെക്ട് ലുക്ക്, വൈറല്‍ 

19 ലക്ഷം രൂപ ചിലവഴിച്ച് ചെന്നായയെപ്പോലെ വേഷമിട്ട് ജാപ്പനീസുകാരന്‍.  ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് ആണ് ഈ ചെന്നായയുടെ കോസ്റ്റ്യൂം തയ്യാറാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നായയെപ്പോലെയാകാന്‍ 19 ലക്ഷം രൂപ ചെലവഴിച്ച ഒരു ജാപ്പനീസുകാരനാണ് ഇപ്പോള്‍ സെഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്‌നേഹമാണ് ഇങ്ങനൊരു കാര്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. മൂന്ന് മില്യണ്‍ യെന്‍ അതായത് 18.95ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇതിനായി ചിലവഴിച്ചത്. 

ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് ആണ് ഈ ചെന്നായയുടെ കോസ്റ്റ്യൂം തയ്യാറാക്കിയത്. 50 ദിവസമെടുത്താണ് വേഷം തയ്യാറാക്കിയത്. ചെറുപ്പത്തില്‍ ടിവിയിലും മറ്റും മൃഗവേഷം കെട്ടി ആളുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അങ്ങനെയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ചെന്നായ്ക്കളുടെ പല ചിത്രങ്ങളും സസൂക്ഷ്മം വീക്ഷിച്ചതിന് ശേഷമാണ് ഈ വസ്ത്രത്തിന്റെ നിര്‍മാണത്തിലേക്ക് കടന്നതെന്നും അത്രമാത്രം സൂക്ഷ്മതയോടെയായിരുന്നു നിര്‍മാണെന്നും അയാള്‍ പറഞ്ഞു. 

'അവസാന ദിവസം ഇട്ടുനോക്കാന്‍ ചെന്നപ്പോള്‍ കണ്ണാടിയില്‍ എന്റെ പ്രതിരൂപം കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. പിന്‍കാലുകള്‍ കുത്തി നടക്കുന്ന ഒരു യഥാര്‍ത്ഥ ചെന്നായയെ പോലെ കാണണം എന്ന എന്റെ ആവശ്യം ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷെ ശരിക്കും ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു ഫൈനല്‍ ലുക്ക്', പേര് വെളിപ്പെടുത്താതെ അയാൾ പറഞ്ഞു. എന്റെ എല്ലാ താത്പര്യങ്ങളും ഉള്‍ക്കൊണ്ട് എല്ലാ സ്‌പെസിഫിക്കേഷനുകളും ഉള്‍പ്പെടുത്തി എന്നുമാത്രമല്ല ധരിക്കുന്ന ആളുടെ സൗകര്യത്തിനുവേണ്ടി വെന്റിലേഷന്‍ സ്ലിറ്റും മറ്റാരുടെയും സഹായമില്ലാതെയും ധരിക്കാനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇതിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT