ട്രെയിനിൽ സീറ്റൊപ്പിക്കാനുള്ള യുവാവിന്റെ പരിശ്രമം/ വിഡിയോ സ്ക്രീൻഷോട്ട് 
Life

'ചിലരുടെ റെഡിയാകും, എന്റെ റെഡി ആയില്ല, അതിൽ എനിക്കൊരു കുഴപ്പവുമില്ല'; ട്രെയിനിൽ സീറ്റൊപ്പിക്കാനുള്ള യുവാവിന്റെ പരിശ്രമം, വൈറൽ വിഡിയോ

'കയ്യൂക്കുള്ളവർ കാര്യക്കാർ' എന്ന ലൈനിലാണ് യാത്രക്കാരുടെ സീറ്റുപിടിത്തം

Author : സമകാലിക മലയാളം ഡെസ്ക്

സൂചികുത്താൻ ഇടമില്ലാത്ത തരത്തിലാണ് ഇന്ത്യയിൽ ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളുടെ അവസ്ഥ. ദൂരയാത്രയ്‌ക്ക് റിസർവേഷൻ കിട്ടാതെ വരുമ്പോൾ പലരും ജനറൽ കംപാർട്മെന്റ് തിരഞ്ഞെടുക്കുന്നതും തിരക്കു കൂട്ടും. സീറ്റു കിട്ടിയാൽ ഭാ​ഗ്യം എന്ന് മാത്രമേ കരുതാനാകൂ. നിലത്തും ല​ഗേജ് വെക്കുന്നിടത്തുമായി ആളുകൾ നിറയും. 

കയ്യൂക്കുള്ളവർ  കാര്യക്കാർ എന്ന ലൈനിലാണ് യാത്രക്കാരുടെ സീറ്റുപിടിത്തം. അത്തരത്തിലൊരു സീറ്റു പിടിത്തത്തിന്റെ കാഴ്‍ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന കംപാർട്മെന്റിൽ ഊഞ്ഞാൽ കെട്ടി തനിക്കൊരു സീറ്റ് ഒപ്പിക്കാനുള്ള ഒരു ചെറുപ്പക്കാരന്റെ പരിശ്രമമാണ് വൈറലാകുന്നത്. 

ഒരു ദുപ്പട്ട ഉപയോ​ഗിച്ച് കമ്പിക്കിരുവശവും കെട്ടിയ ശേഷം യുവാവ് അതിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ എല്ലാം കൂടി പൊളിഞ്ഞു താഴെ വീഴുന്നതാണ് വിഡിയോ. ചുറ്റുമുള്ളവർ യുവാവിന്റെ പരിശ്രമത്തെ പരിഹസിക്കുന്നതും കാണാം. എന്നാൽ ചിലരുടെ റെഡിയാകും എന്റെ റെഡി ആയില്ല, അതിൽ എനിക്കൊരു കുഴപ്പവുമില്ലെന്ന മട്ടിൽ യുവാവ് എഴുന്നേല്‍ക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ ജനറൽ കംപാർട്മെന്റിലെ ഇത്തരം ഊഞ്ഞാലുകൾ അപൂർവ സംഭവമല്ല. കഴിഞ്ഞിടെയാണ് ഇത്തരത്തിൽ ട്രെയിനിനുള്ളിൽ ബെഡ്ഷീറ്റ് കെട്ടി ഉറങ്ങുന്ന ഒരു യുവാവിന്റെ ചിത്രങ്ങൾ വൈറലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT