ലക്ഷ്മി- വി അബ്ദുറഹിമാന്‍ ഫെയ്‌സ്ബുക്ക്‌
Life

പരിപാടിക്കിടെ വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല നഷ്ടമായി, പുതിയത് വാങ്ങി നല്‍കി; 'ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തില്‍ ആദ്യം'

സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്‌സ് ഡ്രഗ്‌സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന്‍ പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു.

'എന്നെ അറിയിക്കാതെ അവള്‍ സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജില്‍ ഉണ്ടായിരുന്ന 'കായിക മന്ത്രി അബ്ദുല്‍റഹ്മാന്‍ കരയുകയായിരുന്ന ലക്ഷ്മി യെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം ബീമാ ജ്വല്ലറിയില്‍ കൊണ്ട് പോയി സ്വന്തം കയ്യില്‍ നിന്നും പൈസ കൊടുത്തു മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തില്‍ ആദ്യം'- വിമല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT