തിരുവാര്‍പ്പിലെ മുളകു പാടം വിളവെടുപ്പ്  എക്സ്‌പ്രസ്
Life

രണ്ടേക്കറില്‍ വിളഞ്ഞു നില്‍ക്കുന്ന തിരുവാര്‍പ്പിലെ മുളകു പാടം.., വിളവെടുപ്പ് കാഴ്ചകള്‍

രണ്ട് ഏക്കർ ഭൂമിയിലാണ് ആദ്യ ഘട്ടത്തില്‍ മുളക് കൃഷി നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിശാലമായ മുഴക് പാടം കാണണോ.. തിരുവാർപ്പിലേക്ക് വരൂ, തിരുവാർപ്പ് പഞ്ചായത്തിൻ്റെ മുളക് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഏക്കർ സ്ഥലത്താണ് മുളക് കൃഷി. തിരുവാർപ്പ് ചില്ലീസ് എന്ന പേരിൽ മായമില്ലാത്ത മുളക് പൊടി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി നടത്തുന്നത്.

കൃഷിക്ക് ആവശ്യമായ ഗുണമേന്മയുള്ള മുളക് തൈയും വളവും പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയോഗ്യമാക്കിയ ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്. ഉൽപ്പാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണനം നടത്തുന്നതിനൊപ്പം കീടനാശിനി രഹിത മുളകുപൊടി ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ സവിശേഷത.

ഓ​ഗസ്റ്റിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. 13-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് അജയൻ k മേനോൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി ഗ്രൂപ്പുളാണ് ഓരോ മുളക് പാടവും പരിപാലിച്ചത്. പൂർണമായും ജൈവ വളങ്ങൾ ഉപയോ​ഗിച്ചാണ് കൃഷി. ഇപ്പോൾ പ്രദേശിക വിപണിയിലാണ് വിൽപ്പന. മറ്റ് സംരംഭങ്ങളുമായി ചേർന്ന് വിപണനം വിപുലമാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

SCROLL FOR NEXT