ആപ്പിള്‍ പെന്‍സില്‍/ എക്‌സ് 
Life

നഷ്‌ടപ്പെട്ട ആപ്പിൾ പെൻസിൽ പാഴ്‌സൽ രൂപത്തിൽ വീട്ടിൽ തിരിച്ചെത്തി; സർപ്രൈസ് ആയി യുവതി 

ആകാന്‍ഷ ദുഗഡ് എന്ന യുവതിയാണ് തന്റെ സന്തോഷം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍മ്മകള്‍ പോലെ തന്നെ ജീവിതത്തിൽ പ്രിയപ്പെട്ട ചില കുഞ്ഞന്‍ സാധനങ്ങളും നമുക്കുണ്ടാവും. അതൊരുപക്ഷേ ഒരു പേനയോ ഡയറിയോ പാവയോ ആകാം... എവിടെ പോയാലും നമ്മള്‍ക്കൊപ്പം അതിനെ കൂടെകൂട്ടാനും മറക്കാറില്ല. എന്നാൽ പ്രിയപ്പെട്ട സാധനങ്ങൾ നഷ്‌ടപ്പെടുകയും പിന്നീട് തിരിച്ചു കിട്ടുകയും ചെയ്‌താൽ അത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാകും. അത്തരത്തില്‍ നഷ്ടപ്പെട്ടു പോയ യുവതിയുടെ പ്രിയപ്പെട്ട ആപ്പിള്‍ പെന്‍സില്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്.

മുംബൈ സ്വദേശിനിയായ ആകാന്‍ഷ ദുഗഡ് എന്ന യുവതിയാണ് തന്റെ സന്തോഷം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. തന്റെ സുഹൃത്തിനൊപ്പം പോണ്ടിച്ചേരിയിൽ ഓറോവില്ലിലെ ബീച്ചില്‍ നടക്കുന്നതിനിടെയാണ് ആപ്പിള്‍ പെന്‍സില്‍ നഷ്ടമായതെന്ന് തിരിച്ചറിയുന്നത്. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിന്റെ നിരാശയിലായിരുന്നു. മുംബൈയില്‍ തിരിച്ചെത്തിയപ്പോഴും ഏറെ പ്രിയപ്പെട്ട ആപ്പിള്‍ പെന്‍സിന്റെ നഷ്ടം ദുഃഖിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു പാഴ്‌സല്‍ എത്തി. ബീച്ചില്‍ തനിക്കൊപ്പമുണ്ടായിരുന്ന രക്ഷിത് എന്ന യുവാവായിരുന്നു അത് അയച്ചത്. 

തുറന്നു നോക്കിയപ്പോള്‍ ഒരു അപ്‌സര പെന്‍സിലിന്റെ കവറായിരുന്നു. അതിനുള്ളില്‍ തന്റെ നഷ്ടപ്പെട്ടു എന്ന് കരുതിയ ആപ്പിള്‍ പെന്‍സില്‍ ആയിരുന്നു. തനിക്ക് അത് തീര്‍ത്തും വിശ്വസിക്കാനായില്ലെന്ന് ആകാന്‍ഷ എക്‌സില്‍ കുറിച്ചു. തിരിച്ചു കിട്ടിയ ആപ്പില്‍ പെന്‍സിലിന്റെ ചിത്രവും സുഹൃത്ത് അയച്ച ഒരു കത്തും യുവതി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്ത് ഇന്ന് ആര്‍ക്കും മറ്റൊരാളോട് ദയ തോന്നാറില്ല. ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു. നീ നിന്റെ ഭാഗം ചെയ്യുന്നു എന്ന് ഉറപ്പാക്കുക. കാരണം ഏറ്റവും അവാസം ഒരാള്‍ മറ്റൊരാളോടു കാണിക്കുന്ന കാരുണ്യം മാത്രമാണ് നിലനില്‍ക്കുക. - സുഹൃത്ത് കത്തില്‍ എഴുതി. ചുരുങ്ങിയ സമയം കൊണ്ട് ആകാന്‍ഷയുടെ പോസ്റ്റ് വളരെ വേഗം വൈറലായി. നിരവധി ആളുകളാണ് ആകാന്‍ഷയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT