ചത്ത ചെറുപ്രാണി നടക്കുന്ന അപൂര്‍വ്വ ദൃശ്യം 
Life

ദേഹം നഷ്ടപ്പെട്ട ചത്ത പ്രാണി 'നടക്കുന്നു'; 'സോംബി' - വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രകൃതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക, പച്ചവിരിച്ചുനില്‍ക്കുന്ന കാടുകളും ഭംഗിയുള്ള മൃഗങ്ങളുമായിരിക്കും.പരാന്നഭോജി മൃഗങ്ങളുടെ തലച്ചോറ് നിയന്ത്രിച്ച് സോംബികളാക്കി മാറ്റുന്ന ചിത്രം അപൂര്‍വ്വമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചെറുപ്രാണി നടന്നു നീങ്ങുന്നതില്‍ ആര്‍ക്കും അത്ഭുതം തോന്നില്ല. എന്നാല്‍ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും നഷ്ടമായിജീവന്‍ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണെങ്കില്‍, ദൃശ്യം കണ്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. സാമ്രാട്ട് ഗൗഡ അത്തരം വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികള്‍ ചത്ത പ്രാണിയുടെ തലച്ചോര്‍ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നല്‍കിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികള്‍ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണല്‍ ജ്യോഗ്രഫിക് പറയുന്നത്. മനസിനെ കബളിപ്പിച്ച് സ്വയം നശീകരണത്തിലേക്ക് ശരീരത്തെ തള്ളിവിടുകയാണ് പരാന്നഭോജികള്‍ ചെയ്യുന്നത്. അവസാനം പരാന്നഭോജികള്‍ വിജയിക്കുന്നതായാണ് കണ്ടുവരുന്നതെന്നും നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT