തൊണ്ണൂറ് വയസ്സ് പിന്നിട്ടിട്ടും പ്രണയം കൈവിടാത്ത ദമ്പതികളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല് മീഡിയ. കൊല്ക്കത്തയിലെ ഒരു കഫെയില് പാട്ടിനൊപ്പം ചുവടുവച്ച ഇരുവരുടെയും വിഡിയോ പുറത്തുവന്നതിന് പിന്നാലെ ട്വിറ്റര് ലോകത്ത് ഇവര് വൈറലാണ്. 'വോ ചലി വോ ചലി' എന്ന പ്രമുഖ ഹിന്ദി ഗാനത്തിനൊപ്പമാണ് ഇവര് ചുവടുവയ്ക്കുന്നത്.
മമ്ത ശര്മ്മ എന്ന യുവതിയുടെ ട്വിറ്റര് പേജിലാണ് വിഡിയോ ആദ്യം എത്തിയത്. സ്വെറ്ററും പാന്റും ധരിച്ച് ഭര്ത്താവും സാരി ധരിച്ച് ഭാര്യയും പാട്ടില് അലിഞ്ഞ് നൃത്തമാടുന്നത് ദൃശ്യങ്ങളില് കാണാം.
കൊല്ക്കത്തയിലെ ഹാര്ഡ് റോക്ക് കഫെയിലാണ് ഈ മനോഹര നിമിഷം അരങ്ങേറിയത്. ലൈവ് മ്യൂസിക്ക് അരങ്ങേറുന്നതിനിടയിലായിരുന്നു ദമ്പതികളുടെ പ്രകടനം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. നിരവധി ആളുകളാണ് ഇരുവരോടുമുള്ള സ്നേഹം പ്രകടിപ്പിച്ച് കമന്റുകള് കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates