ബിര്‍കിന്‍ ബാഗ്,ജെയിന്‍ ബിര്‍കിന്‍ എക്സ്
Life

അത്യാഡംബരം ഹെര്‍മിസിന്റെ ആദ്യ ബിര്‍കിന്‍ ബാഗ്; ലേലത്തില്‍ വിറ്റുപോയത് 83 കോടിക്ക്

ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി പ്രത്യേകം രൂപകല്പനചെയ്ത ബാഗ്

സമകാലിക മലയാളം ഡെസ്ക്

ലോകത്തിൽ ഏറ്റവും കൂടുതൽ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നതും ആളുകള്‍ ആറിയാന്‍ ആഗ്രഹിക്കുന്നതുമായ മേഖലയാണ് ഫാഷൻ. അതിനാൽ തന്നെ വാർത്തകളിൽ എന്നും നിറ‍ഞ്ഞു നിൽക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ ഫാഷന്‍ ലോകം നിറഞ്ഞ് നിന്നത് പുതിയ കണ്ടുപിടുത്തത്തില്‍ അല്ല, മറിച്ച് ഒരു ലേലം വിളിയിലൂടെയാണ്. സാധാരണ ലേലം വിളിയല്ലായിരുന്നു അത്. ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗാണ് കഴിഞ്ഞ 10ന് പാരിസില്‍ നടന്ന സത്ബീസ് ലേലത്തില്‍ വിറ്റത്.

ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്പന ചെയ്ത ആദ്യ 'ബിര്‍കിന്‍' ബാഗാണ് പാരീസില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. 86 ലക്ഷം യൂറോയ്ക്ക് അതായത് ഇന്ത്യന്‍ രൂപ ഏകദേശം 86 കോടി യോളം വരും. അന്തരിച്ച ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി 1984-ല്‍ ഹെര്‍മിസ് പ്രത്യേകമായി രൂപകല്പനചെയ്ത ആദ്യ ബിര്‍കിന്‍ ബാഗാണിത്.

ജൂലായ് പത്തിനായിരുന്നു ലേലം സംഘടിപ്പിച്ചത്. 9 പേരാണ് ആകെ ലേലത്തില്‍ പങ്കെടുത്തത്. പത്ത് മിനിട്ട് നീണ്ടുനിന്ന ലേലത്തിനൊടുവിലാണ് ഒരു ജപ്പാന്‍കാരന്‍ ബാഗ് വന്‍വിലയ്ക്ക് സ്വന്തമാക്കിയത്. ഫാഷന്‍ വസ്തുക്കളില്‍ ഇതുവരെ നടന്നിട്ടുള്ള ലേലത്തില്‍വെച്ച് റെക്കോര്‍ഡ് തുകയാണ് ഈ ലേലം സ്വന്തമാക്കിയത്.

1981-ല്‍ വിമാനയാത്രയ്ക്കിടെ ഹെര്‍മിസ് സിഇഒ ആയിരുന്ന ജീന്‍-ലൂയിസ് ഡ്യൂമാസുമായി ബിര്‍കിന്‍ നടത്തിയ സംഭാഷണമാണ് 'ബിര്‍കിന്‍' ബാഗുകളുടെ പിറവിക്ക് വഴിയൊരുക്കിയത്. യാത്രാമധ്യേ ബിര്‍കിന്റെ കൈയിലുണ്ടായിരുന്ന സഞ്ചി പൊട്ടി സാധനങ്ങള്‍ നിലത്തുവീണ് ചിതറി. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ക്കായുള്ള ബാഗ് രൂപകല്പനചെയ്യണമെന്ന ആഗ്രഹം ബിര്‍കിന്‍, ജീന്‍-ലൂയിസ് ഡ്യൂമാസിനോട് പ്രകടിപ്പിച്ചു. ഇങ്ങനെയാണ് ബിര്‍കിനായി ആദ്യ ബാഗ് ഡിസൈന്‍ ചെയ്തത്.

The first Birkin bag designed by French fashion brand Hermes was sold at an auction in Paris for 8.6 million euros (approximately Rs. 86 crore).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

SCROLL FOR NEXT