വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യം 
Life

'ഇവിടെ ഞാന്‍ ഉണ്ട്'; പുലിയെ 'കണ്ടംവഴി' ഓടിച്ച് വളര്‍ത്തുനായ- വൈറല്‍ വിഡിയോ

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വീട്ടിലെത്തിയ പുലിയെ കുരച്ച് ഓടിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രിയാണ് സംഭവം. ഇര തേടി വീടിന്റെ മുന്‍വശത്തേയ്ക്ക് പുലി പതുങ്ങി വരുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. വീടിന്റെ മുന്‍പില്‍ എത്തിയ ശേഷം പടികള്‍ കയറി അകത്തേയ്ക്ക് കയറാന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വളര്‍ത്തുനായ രംഗപ്രവേശം ചെയ്യുന്നത്.

പുലിയെ കണ്ടതോടെ പട്ടി നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. പട്ടിയുടെ കുര കേട്ട് ഭയന്ന് വിറച്ച് പുലി സ്ഥലത്ത് നിന്ന് ഓടി മറയുന്നതാണ് വിഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍