ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയാണ് ഇപ്പോഴത്തെ സജീവ ചർച്ച. യഥാർത്ഥ സംശയങ്ങൾ ചോദിച്ചറിയുന്നത് മുതൽ സമയംകൊല്ലിയായി വരെ ഈ പുതിയ സാങ്കേതിക വിദ്യ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാലിതാ ചാറ്റ് ജിപിടിയുടെ 'ചാട്ട്' വേർഷനാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടിയിരിക്കുന്നത്.
"എല്ലാത്തിനെയും ഇന്ത്യനാക്കാൻ നമുക്കറിയാം" എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഗോൽഗപ്പ വിൽക്കുന്ന കടയ്ക്ക് നൽകിയിരിക്കുന്ന പേര് ചാറ്റ് ജിപിടി എന്ന്. ഈ സർഗ്ഗാത്മഗതയ്ക്കാണ് ഇന്റർനെറ്റിൽ കൈയടി ലഭിക്കുന്നത്.
'ഇതാണ് ക്രിയേറ്റീവ് ഇന്ത്യ', 'ചാറ്റ് ഗോൾഗപ്പെ പാപ്രി ടിക്കി = ചാറ്റ് ജിപിടി', 'പവേർഡ് ബൈ എഐ (ആലു+ഇംലി)', 'ഒരു ചാറ്റ് GPT കോംബോ തരൂ (ഗോൽഗപ്പയുടെയും ഉരുളക്കിഴങ്ങ് ടിക്കിയുടെയും ചാറ്റ്)' എന്നിങ്ങനെയാണ് ട്വീറ്റിന് ലഭിക്കുന്ന മറുപടികൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates