ഫോട്ടോ: ട്വിറ്റർ 
Life

സമൂസയും ഇപ്പോള്‍ വേറെ ലെവല്‍; ഓര്‍ഡര്‍ ചെയ്താല്‍ സീരിയല്‍ നമ്പര്‍ സഹിതം കിട്ടും! 

സമൂസയും ഇപ്പോള്‍ വേറെ ലെവല്‍; ഓര്‍ഡര്‍ ചെയ്താല്‍ സീരിയല്‍ നമ്പര്‍ സഹിതം കിട്ടും! 

Author : സമകാലിക മലയാളം ഡെസ്ക്

മൂസ കഴിക്കാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിതിന്‍ മിശ്ര ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സമൂസ പാര്‍ട്ടി എന്ന സ്റ്റാര്‍ട്ട്അപ് കമ്പനി വഴിയാണ് നിതിന്‍ സമൂസയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 

കൈയില്‍ കിട്ടിയ സമൂസ കണ്ടപ്പോള്‍ അതിലൊരു കൗതുകം തോന്നി. ഉടനെ ചിത്രമെടുത്ത് ട്വിറ്ററില്‍ ഇട്ടു. താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസയ്ക്ക് സീരിയല്‍ നമ്പറുണ്ടായിരുന്നു എന്ന കൗതുകമാണ് നിതിനെ ചിത്രം എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം. 

ചിത്രം പക്ഷേ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറി. സീരിയല്‍ നമ്പറുള്ള സമൂസ ആദ്യമായാണ് പലരും കണ്ടത്. 

ചിത്രങ്ങള്‍ വൈറലായതോടെ നിതിന് അല്‍പ്പം തലവേദനയും ഉണ്ടായി. സീരിയല്‍ നമ്പറുള്ള സമൂസ തങ്ങള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് പലരും നിതിന് സന്ദേശങ്ങള്‍ അയച്ചു. അതോടെ രണ്ടാമതൊരു ട്വീറ്റുമായി നിതിന്‍ രംഗത്തെത്തി. താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസ പാര്‍ട്ടി എന്ന സ്റ്റാര്‍ട്ട്അപ് വഴി ഓര്‍ഡര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വീണ്ടും രംഗത്തെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്