കക്കിരി AI Generated Image
Life

ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി

നടീല്‍ മുതല്‍ വിളവെടുപ്പ് വരെ എളുപ്പത്തില്‍ പഠിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അല്‍പം സ്ഥലവും നല്ല വെയിലും ഉണ്ടെങ്കില്‍ നിങ്ങളുടെ വീട്ടുപറമ്പില്‍ വളരെ എളുപ്പത്തില്‍ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു പോഷകക്കലവറയാണ് സാലഡ് വെള്ളരി അഥവാ കക്കിരി. കൃത്യമായ പരിചരണത്തിലൂടെ വന്‍തോതില്‍ വിളവ് തരുന്ന കക്കിരിയുടെ കൃഷിരീതിയും അതിന്റെ ആരോഗ്യഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം.

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു വേണം കക്കിരിക്കു തടമെടുക്കാന്‍. മണ്ണിനൊപ്പം ചാണകപ്പൊടി, വേപ്പിന്‍ പിണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ത്ത് തടം ഒരുക്കാം. നടുന്നതിന് മുന്‍പ് വിത്തുകള്‍ മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് മുളയ്ക്കല്‍ വേഗത്തിലാക്കും. വിത്തുകള്‍ തമ്മില്‍ 4 അടി അകലം നല്‍കി വരിയായി നടുക. ചെടി വളര്‍ന്ന് വള്ളികള്‍ പൊട്ടിയിറങ്ങുമ്പോള്‍ കയര്‍ കെട്ടിയോ പന്തലിട്ടോ കൊടുക്കണം. വള്ളികള്‍ നിലത്ത് കിടന്നാല്‍ കായകള്‍ ചീഞ്ഞുപോകും.

ചെടിക്ക് ദിവസവും നനച്ചു കൊടുക്കണം. പുളിപ്പിച്ച കടലപ്പിണാക്ക്, കഞ്ഞിവെള്ളത്തില്‍ ചാണകം കലക്കിയത് തുടങ്ങിയ ജൈവവളങ്ങള്‍ നല്‍കാം. കായ പൊട്ടുന്ന സമയത്ത് ചുവട്ടില്‍ ചാരം വിതറുന്നത് കൂടുതല്‍ പൂക്കള്‍ വിരിയാന്‍ സഹായിക്കും. ചെടി പൂത്ത് തുടങ്ങി 45 ദിവസത്തിനകം തന്നെ ആദ്യ വിളവെടുപ്പ് നടത്താം. മൂപ്പ് കൂടിയാല്‍ കായകള്‍ക്ക് കയ്പ്പ് വരാന്‍ സാധ്യതയുള്ളതിനാല്‍ പാകമാകുമ്പോള്‍ തന്നെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക.

കക്കിരി

ആരോഗ്യഗുണങ്ങളുടെ കലവറ

ഫൈബര്‍, വൈറ്റമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കക്കിരി. പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കും ഇത് ഏറെ അനുയോജ്യമാണ്. കലോറി വളരെ കുറവും ജലാംശം കൂടുതലുമുള്ളതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാനും കക്കരി മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ഹൃദയാരോഗ്യം സംരക്ഷിക്കുന്നു, എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നു, ഒപ്പം ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. സ്വന്തമായി കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍, രാസവസ്തുക്കളുടെ അംശമില്ലാത്ത ആരോഗ്യഗുണങ്ങളേറെയുള്ള കക്കിരി സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Grow Healthy Cucumbers at Home: Easy Guide to Planting and Harvesting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച, ഓണപ്പുടവ തിരുവോണം നാളില്‍; ദര്‍ശന നിയന്ത്രണം

ഓണം വരവായി; വീട് ഒരുക്കണ്ടേ, സിംപിൾ ടിപ്സ്

'പടക്കളം സന്ദീപ് ഈസ് ബാക്ക്'; 'മിന്നൽ മുരളി' കാമിയോ ഉണ്ടാകുമോ ? 'കോസ്മിക് സാംസൺ' ടീസർ