കൂറ്റൻ പാമ്പിനെ അനായാസം പിടികൂടുന്ന യുവതിയുടെ ദൃശ്യം സ്ക്രീൻഷോട്ട്
Life

ഇത്രയ്ക്ക് വേണോ?, കൂറ്റന്‍ പാമ്പിനെ വീട്ടില്‍ നിന്ന് പിടികൂടി യുവതി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഭൂരിഭാഗം ദൃശ്യങ്ങളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ യാതൊരുവിധ ഭയവുമില്ലാതെ വീടിനകത്ത് നിന്ന് കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാരി ധരിച്ചെത്തിയ യുവതിയാണ് വീടിനകത്ത് നിന്ന് പാമ്പിനെ പിടികൂടിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ, വെറുംകൈ കൊണ്ടാണ് യുവതി ചേര പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന യുവതി പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പാമ്പിനെ തുറന്നുവിടുന്നിടത്താണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

ചിലര്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ ഇത്തരത്തില്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തില്‍ വിമര്‍ശനവും ഉന്നയിച്ചു. ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും