മാക്സ്‌ അലക്‌സാണ്ടർ/ഇൻസ്റ്റാ​ഗ്രാം 
Life

‌കഴിഞ്ഞ ജന്മത്തിൽ ​ഗുച്ചി, ഫാഷൻ രം​ഗത്ത് അത്ഭുതമായി ഏഴു വയസുകാരൻ മാക്‌സ് അലക്‌സാണ്ടർ

നാലാം വയസു മുതൽ സെലിബ്രിറ്റികൾക്കായി മാക്‌സ് വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌തു തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

നിഷ്‌കളങ്കമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ ഫാഷൻ രം​ഗത്ത് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് മാക്സ്‌ അലക്‌സാണ്ടർ എന്ന ഏഴ് വയസുകാരൻ. കഴിഞ്ഞ ജന്മത്തിൽ ഇറ്റാലിയൻ ഡിസൈനർ ​ഗുച്ചിയായിരുന്നു എന്നാണ് ബാലൻ സ്വയം വിശ്വസിക്കുന്നത്. നാലാം വയസു മുതൽ മാക്‌സ് സെലിബ്രിറ്റികൾക്കായി വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുന്നുണ്ട്.

കളിപ്പാട്ടത്തിന് പകരം മാക്‌സ് അമ്മയോട് ആവശ്യപ്പെട്ടത് മാനിക്വിൻ വേണമെന്നായിരുന്നു. കാർഡ്ബോർഡ് ആർട്ടിസ്റ്റ് കൂടിയായ അമ്മ ഷെറി മകന്റെ ആ​ഗ്രഹം സാധിച്ചു കൊടുത്തു. അടുത്ത ദിവസം തന്നെ അതിനായി അവൻ വസ്ത്രം ഡിസൈൻ ചെയ്‌തു.

തുന്നൽ പഠിക്കണമെന്ന അവന്റെ അടുത്ത ആ​ഗ്രഹത്തിനും അമ്മ പിന്തുണ നിന്നതോടെ അന്താരാഷ്ട്ര രം​ഗത്ത് വരെ ശ്രദ്ധനേടിയ നിരവധി വസ്‌ത്രങ്ങൾ അവൻ ഡിസൈൻ ചെയ്‌തു. കോച്ചർ ടു ദ മാക്സ് ഇറ്റാലിയൻ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈൻ സ്ഥാപനം പടുത്തുയർത്തണമെന്നാണ് ആ​ഗ്രഹം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT