Life

ചെറിയ തലച്ചോറും വലിയ പല്ലുകളും, രണ്ട് കോടി വര്‍ഷം പഴക്കമുള്ള തലയോട്ടി; മനുഷ്യന്റെ അകന്ന ബന്ധു 

ഹോമിനിന്‍ പറാന്‍ത്രോപ്പസ് റോബസ്റ്റസിന്റെ ആദ്യമായി കണ്ടത്തുന്ന ഏറ്റവും മികച്ച ഉദ്ദാഹരണമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

രണ്ട് കോടി വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അകന്ന ബന്ധുവെന്ന് കരുതുന്ന ജീവിയുടെ തലയോട്ടി കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ഒരു ഗുഹയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പുരാവസ്തു ശാസ്ത്ര സംഘമാണ് തലയോട്ടി കണ്ടെത്തിയത്. വലിയ പല്ലുകളുള്ള വര്‍ഗ്ഗമാണ് ഇവ.

ചെറു തലച്ചോറുള്ള ഹോമിനിന്‍ പറാന്‍ത്രോപ്പസ് റോബസ്റ്റസിന്റെ ആദ്യമായി കണ്ടത്തുന്ന ഏറ്റവും മികച്ച ഉദ്ദാഹരണമാണ് ഇത്. ഏതാണ്ട് ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ഉടലെടുത്ത മനുഷ്യവിഭാഗമായ ഹോമോ ഇറക്ടസ് ഉണ്ടായിരുന്ന അതേസമയത്ത് ഭൂമിയിലുണ്ടായിരുന്നതാണ് പറാന്‍ത്രോപ്പസ് റോബസ്റ്റസ്. എന്നാല്‍ ഹോമോ ഇറക്ടസും പറാന്‍ത്രോപ്പസ് റോബസ്റ്റസും രണ്ട് വ്യത്യസ്ത വര്‍ഗ്ഗമാണെന്ന് ശാസ്ത്രസംഘം പറയുന്നു. 

ഹോമോ ഇറക്ടസ് വലിയ തലച്ചോറും ചെറിയ പല്ലുകളും ഉള്ളവയാണ്. അതേസമയം പറാന്‍ത്രോപ്പസ് റോബസ്റ്റസിന് വലിയ പല്ലുകളും ചെറിയ തലച്ചോറുമാണ് കണ്ടെത്തിയത്. ഫോസില്‍ രേഖകള്‍ അനുസരിച്ച് രണ്ട് കോടി വര്‍ഷം മുമ്പ് ഹോമോ ഇറക്ടസിനെക്കാളും കൂടുതല്‍ വ്യാപകമായി ഭൂമിയിലുണ്ടായിരുന്നത് പറാന്‍ത്രോപ്പസ് റോബസ്റ്റസ് ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതായും ശാസ്ത്രസംഘം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക