വീഡിയോ ദൃശ്യം 
Life

മുട്ടകൾ എടുക്കാൻ ശ്രമം; മുഖത്തേക്ക് ആഞ്ഞു കൊത്തി പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

മുട്ടകൾ എടുക്കാൻ ശ്രമം; മുഖത്തേക്ക് ആഞ്ഞു കൊത്തി പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകൾ അടക്കമുള്ള ഉര​ഗ വർ​ഗത്തിൽപ്പെട്ട ജീവികളെ പരിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ജെയ് ബ്രൂവെർ. ആ ഇഷ്ടം കൊണ്ട് ഒരു സൂ തന്നെ ജെയ് ഒരുക്കി. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ പിറവി അങ്ങനെയാണ്. 

പാമ്പുകളടക്കം മറ്റ് ഉരഗ വർഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വീഡിയോകളും ജെയ്  സ്ഥിരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ വൈറലായി മാറിയത്. 

ഒരു പെരുമ്പാമ്പ് ജെയ് ബ്രൂവറെ ആക്രമിക്കുന്നതാണ് വീഡിയോയിൽ. മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പാണ് ജെയ് ബ്രൂവറെ ആക്രമിച്ചത്. പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി ഇൻക്യുബേറ്ററിൽ വച്ചു വിരിയിക്കാനായാണ് ജെയ് എടുത്തത്. മുട്ടകൾ കെകൊണ്ട് എടുത്തതും പാമ്പ് മുഖത്തേക്ക് ആഞ്ഞ് കൊത്തിയതും ഒരുമിച്ചായിരുന്നു.

മാസങ്ങൾക്ക് മുൻപ് മറ്റൊരു പാമ്പും ജെയ് ബ്രൂവറെ പരിചരിക്കുന്നതിനിടയിൽ ആക്രമിച്ചിരുന്നു. അന്ന് തക്കസമയത്ത് ഒഴിഞ്ഞു മാറിയതിനാൽ അപകടത്തിൽ നിന്നു ജെയ് രക്ഷപ്പെട്ടു. എന്നാൽ ഇത്തവണ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായില്ല.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT