ഇൻഫ്‌ളുവൻസറിന്റെ സ്വകാര്യഭാഗത്ത് പാമ്പ് കടിക്കുന്ന ദൃശ്യം 
Life

ജനനേന്ദ്രിയത്തില്‍ കടിച്ചുതൂങ്ങി പാമ്പ്; രക്ഷപ്പെടാന്‍ യുവാവിന്റെ വെപ്രാളം- വിഡിയോ

ഇപ്പോള്‍ ഇന്തോനേഷ്യന്‍ ഇന്‍ഫ്‌ളുവന്‍സറിന്റെ സ്വകാര്യഭാഗത്ത് പാമ്പ് കടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഇന്തോനേഷ്യന്‍ ഇന്‍ഫ്‌ളുവന്‍സറിന്റെ സ്വകാര്യഭാഗത്ത് പാമ്പ് കടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിന് ഇന്‍ഫ്‌ളുവന്‍സര്‍ മനഃപൂര്‍വ്വം ഒരുക്കിയ തിരക്കഥയാണോ ഇത് എന്ന കാര്യം വ്യക്തമല്ല.

തുടക്കത്തില്‍, ഇന്‍ഫ്‌ളുവന്‍സര്‍ എഴുന്നേറ്റ് നിന്ന് പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. അയാള്‍ വല്ലാതെ വിയര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലിൽ ചുറ്റിയ പാമ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ അയാള്‍ നിലത്ത് ഇരിക്കുന്നതാണ് ക്ലിപ്പിന്റെ അവസാനം.

ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഒടുവില്‍ എന്തു സംഭവിച്ചു എന്നതും വ്യക്തമല്ല. ഈ ഇനം പാമ്പുകള്‍ ദക്ഷിണേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്നതായി ചിലര്‍ കമന്റ് ചെയ്തു. ദീര്‍ഘവൃത്താകൃതിയിലുള്ള കൃഷ്ണമണികള്‍ കാരണം ഇവയെ പൂച്ചക്കണ്ണുള്ള പാമ്പുകള്‍ എന്ന് വിളിക്കുന്നതായാണ് മറ്റു ചിലരുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി