യുവതിയെ രക്ഷപ്പെടുത്തി ബസ് കണ്ടക്ടര്‍ എക്സ് വിഡിയോ
Life

കാൽ വഴുതി യുവതി പുറത്തേക്ക് വീണു, കണ്ടക്ടറുടെ സമയോചിത ഇടപെടൽ, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; വിഡിയോ

ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടുന്ന ബസിൽ നിന്ന് കാൽ വഴുതി പുറത്തേക്ക് വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി കണ്ടക്ടർ. തമിഴ്നാട്ടിലാണ് സംഭവം. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതിയുടെ രക്ഷപ്പെടൽ. ബസിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. കണ്ടക്ടറുടെ ധീരതയ്ക്ക് സല്യൂട്ട് നൽകി നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

അടുത്ത സ്റ്റോപ്പിലിറങ്ങുന്നതിന് സീറ്റിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് നീങ്ങിയ യുവതി കാൽ വഴുതി ബസിന്റെ ഡോർ സൈഡിലേക്ക് വീഴുകയായിരുന്നു. പെട്ടന്ന് ഡോർ സൈഡിൽ നിന്ന കണ്ടക്ടർ യുവതിയുടെ മുടിയിൽ പിടിച്ചുവലിച്ച് ഉള്ളിലേക്ക് കയറ്റുകയായിരുന്നു. തക്ക സമയത്ത് ജീവൻ പണംവെച്ച് കണ്ടക്ടർ എടുത്ത ധീരത വൻ ദുരന്തമാണ് ഒഴിവാക്കിയത്. ബസ് നിർത്തി അടുത്ത സ്റ്റോപ്പിൽ യുവതി ഇറങ്ങുന്നതും വിഡിയോയിൽ കാണാം.

എക്സിലൂടെ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ് പങ്കുവെച്ചത്. കണ്ടക്ടറുടെ ഇടപെടലിനെ പ്രശംസിക്കുമ്പോഴും ബസിന്റെ വാതിൽ തുറന്നു കിടന്നതിനെ ആളുകൾ വിമർശിച്ചു. അപകടത്തിന് മുൻപും കഴിഞ്ഞും ബസിന്റെ വാതിൽ തുറന്നാണ് കിടക്കുന്നതെന്നായിരുന്നു ഒരാളുടെ വിമർശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ