ഗിന്നസ് റെക്കോര്‍ഡ് ഇട്ട് യുവാവിന്റെ പ്രകടനം  വിഡിയോ ദൃശ്യം
Life

ഹൈ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് തടഞ്ഞു നിര്‍ത്തും; ഒരുമിനിറ്റില്‍ 57 തവണ; ഗിന്നസ് റെക്കോര്‍ഡിട്ട് 'ഡ്രില്‍ മാന്‍' ; വിഡിയോ

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ആറ് കോടിയലധികം പേരാണ് കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഹൈ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടി യുവാവ്. ഒരു മിനിറ്റിനുള്ളില്‍ അതിവേഗത്തില്‍ കറങ്ങുന്ന 57ഫാനുകളാണ് തെലങ്കാനയിലെ സൂര്യാപേട്ട് സ്വദേശിയായ ക്രാന്തികുമാര്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ആറ് കോടിയലധികം പേരാണ് കണ്ടത്.

'ഡ്രില്‍ മാന്‍' എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിക്കാറ്. അദ്ദേഹം ഫാനിന്റെ ബ്ലേഡുകള്‍ നാവു കൊണ്ട് തടഞ്ഞുനിര്‍ത്തുന്ന കൃത്യത കണ്ട് കാണികള്‍ കൈയടിക്കുന്നതും ആര്‍ത്തുവിളിക്കുന്നതും വിഡിയോയില്‍ കാണാം.

ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് ഇടാന്‍ കഴിഞ്ഞത് അവിശ്വസനീയമായി തോന്നുവെന്ന് ക്രാന്തി കുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT