പ്രതീകാത്മക ചിത്രം 
Life

2021ല്‍ ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ്!

2021 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്  ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ഇമോജികളില്ലാത്ത ചാറ്റിങ് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ലോകം. 2021 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്  ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യം.

അവരുടെ കണക്കുകള്‍ അനുസരിച്ച്, 2021ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഇമോജി 'സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന' ഇമോജിയാണ് (Face with tears of joy). ലിസ്റ്റില്‍ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാള്‍ അഞ്ച് ശതമാനം കുടുതല്‍ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.

രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്‌സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ഇമോജികളുടെ വിവിധ വിഭാഗങ്ങളില്‍ ഫ്‌ലാഗുകള്‍ക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്‍ുമാണ്. വാഹനങ്ങളുടെ വിഭാഗത്തില്‍ റോക്കറ്റിനാണ് ആരാധകര്‍ കൂടുതല്‍. അതേസമയം, പൂച്ചണ്ട് ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകര്‍ കുറവല്ല.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ