ഫെരാരി ഓടിച്ച് മൂന്ന് വയസുകാരൻ, വൈറൽ വിഡിയോ ഇന്‍സ്റ്റഗ്രാം
Life

എത്തിക്കുത്തി ബ്രേക്ക് ചവിട്ടി, മോണിറ്റർ ചെയ്യാൻ പ്രത്യേകം കാമറ; ഫെരാരി ഓടിച്ച് മൂന്ന് വയസുകാരൻ, വൈറൽ വിഡിയോ

ഫെരാരി കാറിൽ മൂന്ന് വയസുകാരന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിങ് പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

ദിവസതോറും പെരുകി വരുന്ന വാഹനാപകടങ്ങൾ കാരണം നന്നായി ഡ്രൈവ് ചെയ്യുന്നവർക്ക് പോലും ​വാഹനം റോഡിലിറക്കാൻ പേടിയാണ്. അതിനിടെയാണ് ഫെരാരി കാറിൽ മൂന്ന് വയസുകാരന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിങ് പ്രകടനം സോഷ്യ‌ൽമീഡിയയിൽ തരം​ഗമാകുന്നത്.

വീട്ടിൽ ​ഗ്യാരേജിൽ കിടക്കുന്ന ഫെരാരി എസ്എഫ് 90 സ്ട്രാഡേലെ ഡ്രൈവ് ചെയ്ത് പാർക്കിങ് ലോട്ടിലേക്ക് നിഷ്പ്രയാസം മാറ്റിയിടുന്ന മൂന്ന് വയസുകാരൻ, ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളെയാണ് അമ്പരപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനത്തിന് പുറത്ത് നിന്നു നോക്കിയാൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരുക്കുന്നു എന്നു പോലും തോന്നാത്ത അത്ര കുഞ്ഞു ശരീരം വെച്ചാണ് ഈ പണിയെല്ലാം ഈ കുട്ടിക്കുറുമ്പൻ കാണിക്കുന്നത്. സ്വാഭാവികമായും മുൻവശ കാഴ്ചകൾ കാണാൻ കഴിയാത്തതിനാൽ പ്രത്യേകം കാമറ ഘടിപ്പിച്ച് മോണിറ്റർ ചെയ്താണ് ആശാൻ ഡ്രൈവ് ചെയ്യുന്നത്. കാലുകൾ എത്തിച്ച് ഇടയ്ക്ക് ബ്രേക്ക് ചവിട്ടുന്നതും വിഡിയോയിൽ കാണാം.

വിജകരമായി കാർ പാർക്ക് ചെയ്ത ശേഷം കൂളിങ് ​ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന കുട്ടിയെയും വിഡിയോയിൽ കാണാം. മൂന്നാം വയസിൽ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന കമന്റോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇവൻ ബോസ് ബേബി പാർട്ട് ഫോർ ആണെന്നായിരുന്നു ചിലർ കമന്റു ചെയ്തത്. ഏത് തരത്തിലുള്ള മൂന്ന് വയസുകാരനാണ് ഇത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT