അവക്കാഡോ 
Life

അവക്കാഡോ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; നേടാം മികച്ച വരുമാനം, തൈകള്‍ എവിടെ കിട്ടും?

വിപണിയില്‍ നാടന്‍ അവക്കാഡോയ്ക്ക് കിലോയ്ക്ക് 140 മുതല്‍ 250 രൂപ വരെയാണ് വില

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അവക്കാഡോ ഷേക്കിന്റെയും സാലഡുകളുടെയും രുചി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ഡയറ്റില്‍ ഒഴിവാക്കാനാവാത്ത ഒന്നായി അവക്കാഡോ (ബട്ടര്‍ ഫ്രൂട്ട് / വെണ്ണപ്പഴം) മാറിക്കഴിഞ്ഞു. കേരള വിപണിയില്‍ നാടന്‍ അവക്കാഡോയ്ക്ക് കിലോയ്ക്ക് 140 മുതല്‍ 250 രൂപ വരെയും, ഇറക്കുമതി ചെയ്യുന്ന 'ഹാസ്' ഇനത്തിന് 300 മുതല്‍ 450 രൂപ വരെയുമാണ് വില. ഈ സാഹചര്യത്തില്‍ വീട്ടുവളപ്പിലോ വാണിജ്യ അടിസ്ഥാനത്തിലോ അവക്കാഡോ കൃഷി ചെയ്യുന്നത് മികച്ച വരുമാന മാര്‍ഗമാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ അവക്കാഡോ മികച്ച രീതിയില്‍ വളരും. മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് തൈകള്‍ നടാന്‍ ഏറ്റവും അനുയോജ്യമായ സമയം. വിത്തു മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ കായ്ഫലം തരാന്‍ 10-12 വര്‍ഷമെടുക്കുമെങ്കില്‍, ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നട്ടാല്‍ ശാസ്ത്രീയ പരിപാലനത്തിലൂടെ നാലാം വര്‍ഷം മുതല്‍ വിളവെടുക്കാം. ഒരു മരത്തില്‍ നിന്ന് വര്‍ഷം തോറും ശരാശരി 50 മുതല്‍ 300 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളം കെട്ടിക്കിടക്കാത്ത, നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അവക്കാഡോ കൃഷിക്ക് നല്ലത്. മണ്ണിന്റെ അമ്ലക്ഷാരനില (പിഎച്ച്) 5.5നും 6.5നും ഇടയിലായിരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ തടങ്ങള്‍ ഉയര്‍ത്തി കൃഷി ചെയ്യുന്നതാണ് നല്ലത്. കുഴികളില്‍ ഉപരിതല മണ്ണും 10-15 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് കുഴി പകുതിയോളം മൂടി തൈകള്‍ നടാം. വേരുകളെ സംരക്ഷിക്കാന്‍ ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും, അമ്ലത്വം ക്രമീകരിക്കാന്‍ 500 ഗ്രാം കുമ്മായവും ചേര്‍ക്കാം.

വളര്‍ച്ചാ ഘട്ടത്തില്‍ ജൈവവളങ്ങളും നൈട്രജന്‍ വളങ്ങളും നല്‍കുക. വേനല്‍ക്കാലത്ത് നനച്ചു കൊടുക്കണമെങ്കിലും വേരുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. മൂപ്പെത്തിയ കായ്കള്‍ മരത്തില്‍ നിന്ന് പറിച്ചെടുത്താണ് പഴുപ്പിക്കുന്നത്.

ഗുണമേന്മയുള്ള തൈകള്‍ എവിടെ ലഭിക്കും?

ഇടുക്കി, വയനാട് പോലുള്ള ജില്ലകളാണ് കേരളത്തില്‍ അവക്കാഡോ കൃഷിയുടെ പ്രധാന കേന്ദ്രങ്ങള്‍. കൃഷി വകുപ്പിനു കീഴിലുള്ള വിവിധ ജില്ലാ കൃഷി ഫാമുകളിലും, വയനാട്ടിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഗുണമേന്മയുള്ള തൈകള്‍ ലഭിക്കും.

ഇടുക്കി ജില്ലയിലെ മേലെച്ചിന്നാറില്‍ (നെടുങ്കണ്ടം - കട്ടപ്പന റൂട്ട്) സ്ഥിതി ചെയ്യുന്ന ഉപ്പന്‍മാക്കല്‍ അഗ്രികള്‍ച്ചറല്‍ നഴ്സറി പോലുള്ള സ്വകാര്യ നഴ്സറികളിലും വിവിധയിനം അവക്കാഡോ ഗ്രാഫ്റ്റ് തൈകള്‍ ലഭ്യമാണ്. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ അവക്കാഡോ തൈകള്‍ നട്ട് ഈ മഴക്കാലത്ത് തന്നെ നിങ്ങളുടെ കൃഷി ആരംഭിക്കൂ.

It's Time to Plant Avocado: Where to Buy Quality Saplings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 534 lottery result

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി