വിഡിയോ സ്ക്രീൻഷോട്ട് 
Life

തട്ടുകട പ്രേമിയാണോ? ഈ പറാത്ത നിങ്ങൾ കഴിക്കുമോ? വൈറലായി ഒരു പാചക വിഡിയോ 

എങ്ങനെയാണ് ഇന്ത്യയിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്നത്. നിങ്ങൾ ഇത് കഴിക്കുമോ?

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം തയ്യാറാക്കുമ്പോൾ റെസിപ്പിയൊക്കെ കൃത്യമായി പിന്തുടർന്നെങ്കിലും കടയിലെ രുചി ഇല്ലെന്ന് പരിഭവം പറയുന്നത് പതിവല്ലേ? പ്രത്യേകിച്ച് തട്ടുകടകളിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന് സ്വാദ് ഒന്നുവേറെ തന്നെയാണ്. പക്ഷെ വൃത്തിയുടെ കാര്യത്തിൽ തട്ടുകട കണ്ടാൽ നെറ്റിചുളിക്കേണ്ടിവരും. ഇത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. 

"എങ്ങനെയാണ് ഇന്ത്യയിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്നത്. നിങ്ങൾ ഇത് കഴിക്കുമോ?" എന്ന ചോദ്യത്തോടൊപ്പമാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. കൈ പോലും കഴുകാതെ റോഡരികിൽ വച്ച് പറാത്ത തയ്യാറാക്കുന്ന കാഴ്ചയാണ് വിഡിയോയിലുള്ളത്. പറാത്തയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നതും ഇത് പരത്തി കൈ ഉപയോ​ഗിച്ച് വലിച്ചുനീട്ടി എണ്ണയിലിട്ട് ചൂടാക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. മൈൽസ് ചിയാങ് എന്ന പേരുള്ള ഒരു ട്വിറ്റർ അക്കൊണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

കൈ വൃത്തിയാക്കിയിട്ട് മാവ് കുഴയ്ക്കാമായിരുന്നു എന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണം. മറ്റുചിലരാകട്ടെ ഇത്രവലിയ പറാത്ത അപൂർവ്വമാണെന്നും സാധാരണ ചെറിയ പറാത്തയാണ് തയ്യാറാക്കാറുള്ളതെന്നുമാണ് ട്വീറ്റിന് റിപ്ലൈ നൽകിയിരിക്കുന്നത്. എന്നാൽ ഒരു വിഭാ​ഗം ആളുകൾ കടക്കാരന് പിന്തുണയുമായി എത്തിയിട്ടുമുണ്ട്. പതിവിനേക്കാൾ വൃത്തിയിലാണ് ഇയാൾ തയ്യാറാക്കുന്നതെന്നും ഇത് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടതെന്നുമാണ് ഇവരുടെ അഭിപ്രായം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT