കാംപോ പട്ടണം എക്സ്
Life

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

ലാസ് വോ​ഗസിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ജോൺ റേയാണ് പട്ടണത്തിന്റെ നിലവിലെ ഉടമ

സമകാലിക മലയാളം ഡെസ്ക്

കാലിഫോർണിയ: അമേരിക്കയിൽ കാലിഫോണിയയിലെ കാംപോ എന്ന പട്ടണം വിൽപ്പനയ്‌ക്ക്. 66 ലക്ഷം ഡോളർ (55 കോടി രൂപ) ഉണ്ടെങ്കിൽ മെക്‌സിക്കോയ്‌ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. ലാസ് വോ​ഗസിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ജോൺ റേയാണ് പട്ടണത്തിന്റെ നിലവിലെ ഉടമ.

പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉൾപ്പെടെ 20 കെട്ടിടങ്ങൾക്ക് 2000 മുതൽ അദ്ദേഹമാണ് ഉടമ. എന്നാൽ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങൾ എല്ലാം ഒന്നിച്ചു വിൽക്കുന്നതിനെ പട്ടണം വിൽക്കുക എന്നാണ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വിൽക്കാൻ തീരുമാനിച്ചതെന്നാണ് ജോൺ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റുരു കാരണമാണ്. ടോപ്പ് ​ഗൺ ക്രെ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വിൽപ്പനയുടെ കാര്യങ്ങൾ നോക്കുന്നത്.

19-ാം നൂറ്റാണ്ട് മുതൽ ഇവിടെ ആളുകൾ താമസിച്ചിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്ഹെഡ് സ്പ്രിങ്‌സ് എന്ന ഒരു പട്ടണം കൂടി ജോൺ റേയ്‌ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളർ കിട്ടിയാൽ ഇതും വിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT