ന്യൂഡില്‍സ് നിര്‍മ്മാണത്തിന്റെ ദൃശ്യം 
Life

അയ്യോ! ഇങ്ങനെയാണോ ന്യൂഡില്‍സ് ഉണ്ടാക്കുന്നത്?, വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും

Author : സമകാലിക മലയാളം ഡെസ്ക്

മഴയായാലും ശൈത്യമായാലും കടുത്ത ചൂടായാലും ഒരു പ്ലേറ്റ് ന്യൂഡില്‍സ് കിട്ടിയാല്‍ എല്ലാവരും ഹാപ്പിയാണ്. എളുപ്പം പാചകം ചെയ്യാമെന്നത് കൊണ്ട് ന്യൂഡില്‍സ് വീടുകളിലെ ഇഷ്ട ഭക്ഷണമായി മാറി കഴിഞ്ഞു. 

ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും. സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്ന കടകളില്‍ പോലും ന്യൂഡില്‍സ് കഴിക്കാന്‍ തിരക്കാണ്. ഇപ്പോള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്ന വിധത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. 

ന്യൂഡില്‍സ് കഴിക്കാനുള്ള കൊതി കൊണ്ട് വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു നിമിഷം!, ഈ വീഡിയോ കണ്ടാല്‍ ന്യൂഡില്‍സ് കഴിക്കുന്നതിനെ കുറിച്ച് രണ്ടാമത് ഒരിക്കല്‍ കൂടി ആലോചിച്ച് പോകും. ആരോഗ്യപരിപാലനം ഉറപ്പാക്കാന്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ട നടപടികള്‍ ഒന്നുമില്ലാതെയാണ് ഇവിടെ ന്യൂഡില്‍സ് നിര്‍മ്മാണം. പലപ്പോഴും തൊഴിലാളികള്‍ അലക്ഷ്യമായി ന്യൂഡില്‍സ് വലിച്ചെറിയുന്നത് കാണാം. വൃത്തിയാക്കാത്ത കണ്ടെയ്‌നറുകളില്‍ ന്യൂഡില്‍സ് ഇടുന്നത് കാണുമ്പോള്‍ ഇനി ന്യൂഡില്‍സ് കഴിക്കുന്നതിന് മുന്‍പ് ഒന്നു ആലോചിച്ചു എന്നും വരാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT