ചിത്രം ട്വിറ്റർ 
Life

രണ്ട് പതിറ്റാണ്ട് അമ്മ ഉപയോ​ഗിച്ച പ്ലേറ്റ്, പിന്നിലെ കഥ വെളുപ്പെടുത്തി മകന്റെ പോസ്റ്റ്

20 വർഷമായി അമ്മ ഉപയോ​ഗിച്ച പ്ലേറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് വിക്രം.

Author : സമകാലിക മലയാളം ഡെസ്ക്

ത് എന്റെ അമ്മ ഉപയോ​ഗിച്ചിരുന്ന പ്ലേറ്റാണ്... എന്നേയും സഹോദരിയുടെ മകളേയും കൂടാതെ വേറെ ആരേയും ഇതിൽ കഴിക്കാൻ അമ്മ അനുവദിച്ചിരുന്നില്ല. അമ്മ മരിച്ചു കഴിഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ കഥ അറിയുന്നത്. മരിച്ചു പോയ അമ്മയുടെ ഓർമയിൽ മകൻ ട്വിറ്ററിൽ കുറിച്ച ഹൃദയസ്പർശിയായ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

20 വർഷമായി അമ്മ ഉപയോ​ഗിച്ച പ്ലേറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് വിക്രം. അമ്മ ഉപയോ​ഗിച്ച സ്റ്റീൽ പ്ലേറ്റിന്റെ ചിത്രവും വിക്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നേയും ചുൽബുലിയേയും (സഹോദരി പുത്രി) മാത്രമാണ് അമ്മ ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്.

എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോഴാണ് ഞാൻ അറിയുന്നത്.' വിക്രം പറയുന്നു. 1999-ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം