പ്രണയം തുടര്‍ന്നു; വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് തയ്യാറായില്ല; അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2023 08:40 AM |
Last Updated: 27th January 2023 05:24 PM | A+A A- |

പ്രതീകാത്മക ചിത്രം
ആഗ്ര: പ്രണയത്തില്‍ നിന്നും പിന്‍മാറാത്തതിനെ തുടര്‍ന്ന് 22 കാരിയായ മകളെ അച്ഛനും മൂന്ന് സഹോദരങ്ങളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് ആളൊഴിഞ്ഞ് കിടക്കുന്ന അടുത്ത വീട്ടില്‍ സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.
ജ്യോതി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തോടൊപ്പം മൗജേപൂര്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതരജാതിയില്‍പ്പെട്ട 23കാരന്‍ കരണ്‍ സിങ്ങുമായി യുവതി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മറ്റൊരാളുമായി മകളുടെ വിവാഹം ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്നെങ്കിലും യുവതി ഈ ബന്ധത്തിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് അച്ഛനും മക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഭോന്‍ഗാവ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഭോല ഭാട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ കുടുംബം ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ