ഫോട്ടോ: എക്‌സ് 
Life

'അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ', ബെല്‍റ്റ് തിരികെ തിരികെ ഏല്‍പ്പിക്കുന്ന ബോര്‍ഡര്‍ കോളീസ്, വിഡിയോ വൈറല്‍

20 മില്യണ്‍ ആളുകളാണ് നിലവില്‍ വീഡിയോ കണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

നുഷ്യരും നായയും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധത്തിന്റെ രസകരമായ കഥകള്‍ കേള്‍ക്കാറുണ്ട്. മറ്റ് ജീവികളേക്കാള്‍ അനുസരണാ ശീലം കൂടുതലുള്ളതുകൊണ്ട് തന്നെ ഓമന മൃഗങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് നായയുടെ സ്ഥാനം. അനുസരയും യജമാന സ്‌നേഹവും ഉള്ളതുകൊണ്ട് തന്നെ നായയെ വളര്‍ത്തുന്നത് തങ്ങള്‍ക്ക് ഒരുപാട് സന്തോഷം തരുന്നുണ്ടെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഒരോ ഇനവും വ്യത്യസ്തമായ രീതിയിലാണ് പെരുമാറുന്നത്. ഈ സ്വഭാര രീതി പ്രകടമാകുന്ന തരത്തില്‍ യോഗ് എന്ന എക്‌സ് ഐഡിയിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. 

വിഡിയോയില്‍ വ്യത്യസ്ത ഇനത്തിലുള്ള രണ്ട് നായ്ക്കളാണുള്ളത്. ഒന്ന് ബോര്‍ഡര്‍ കോളീസും മറ്റൊന്ന് ഹസ്‌കീസും. കഴുത്തില്‍ ബെല്‍റ്റ് കെട്ടിയ രണ്ട് പേരെയും യജമാനന്‍ വിടുമ്പോള്‍ ബോര്‍ഡര്‍ കോളീസ് തിരിഞ്ഞ് വന്ന് തന്റെ ബെല്‍റ്റ് ഏല്‍പ്പിക്കുന്നു. വീണ്ടും നടന്ന് പോയി ഹസ്‌കീസിനെ തിരികെ വിളിച്ച് അവന്റെ ബെല്‍റ്റും കൂടി എല്‍പ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. 20 മില്യണ്‍ ആളുകളാണ് നിലവില്‍ വീഡിയോ കണ്ടിരിക്കുന്നത്. 

ബോര്‍ഡര്‍ കോളീസ് ഹസ്‌കിയേക്കാള്‍ കൂടുതല്‍ അനുസരണാശീലമുള്ളവയാണ്. മാത്രമല്ല ജയമാനനെ പ്രീതിപ്പെടുത്താന്‍ വലിയ ഇഷ്ടമാണ് ഇവക്ക്. ഹ്‌സ്‌കിയാണെങ്കില്‍ കൂടുതല്‍ സമയവും കളിക്കാനാണ് താല്‍പ്പര്യം. രണ്ട് ഇനങ്ങള്‍ക്കും നല്ല ബുദ്ധിയുമുണ്ട്.

Difference between Border Collie and Huskypic.twitter.com/eLsakcCaRQ

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT