വീഡിയോ ദൃശ്യം 
Life

ആദ്യത്തെ ശമ്പളം കൊണ്ട് അനിയന് സര്‍പ്രൈസ്; ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് ഞെട്ടിച്ച് ചേട്ടന്‍, വിഡിയോ വൈറല്‍ 

അനിയന് പുത്തന്‍ ഷൂ വാങ്ങക്കൊടുത്ത് സര്‍പ്രൈസ് നല്‍കുന്ന ചേട്ടന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിയന് പുത്തന്‍ ഷൂ വാങ്ങക്കൊടുത്ത് സര്‍പ്രൈസ് നല്‍കുന്ന ചേട്ടന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ആദ്യ ശമ്പളം ഉപയോഗിച്ച് വാങ്ങിയതാണ് ഈ സ്‌നേഹസമ്മാനം. ഒരു വൈകാരിക സര്‍പ്രൈസ് എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ചേട്ടന്‍ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അനിയന്‍ നല്ല ഉറക്കത്തിലായിരുന്നു. ഷൂവിന്റെ ബോക്‌സ് കട്ടിലില്‍ വച്ചശേഷം ചേട്ടന്‍ അനിയനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഉറക്കമെഴുന്നേറ്റ് പെട്ടി തുറന്നുനോക്കിയ അനിയന്റെ മുഖത്ത് ഞൊടിയിടയിലാണ് ചിരി വിടര്‍ന്നത്. ഷൂ കണ്ടതും അനിയന് കണ്ണ് നിറഞ്ഞു. കട്ടിലില്‍ നിന്ന് ചാടി ചേട്ടനെ കെട്ടിപ്പിടിച്ചശേഷം വീണ്ടു ഷൂവിന്റെ അരികിലേക്ക് പോകുന്നതും വിഡിയോയില്‍ കാണാം. 

ആദ്യമായി കിട്ടിയ ജോലിയുടെ ആദ്യ ശമ്പളം ഉപയോഗിച്ച് അനിയന് ചേട്ടന്‍ വാങ്ങിക്കൊടുത്ത സമ്മാനം എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വിഡിയോ കണ്ട് നിരവധിപ്പേരാണ് കമന്റുകള്‍ കുറിക്കുന്നത്. ഭാവിയില്‍ അവന്‍ കൂടുതല്‍ പണമുണ്ടാക്കുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ആദ്യത്തെ ശമ്പളം ഏറ്റവും അടുപ്പമുള്ള ആള്‍ക്കായി ചിലവഴിക്കുന്നതിന്റെ ഓര്‍മ്മകളും ചിലര്‍ കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

കർക്കടകത്തിൽ ഞവരക്കഞ്ഞി, എളുപ്പത്തിൽ തയ്യാറാക്കാം, ​ഗർഭിണികൾക്കും സർജറി കഴിഞ്ഞവർക്കും നല്ലത്

'വിജയ്‌യോടുള്ള ഇഷ്ടം കൊണ്ട് മാത്രം കണ്ടിരിക്കാവുന്ന പടം, കഥയും തിരക്കഥയും നോക്കി പോയാൽ നിരാശപ്പെടേണ്ടി വരും'; 'ജന നായകൻ' സോഷ്യൽ മീഡിയ പ്രതികരണം

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു