Vishupuzhuk Meta AI Image
Life

നാവിൽ രുചി ഉണർത്തും വിഷു വിഭവങ്ങൾ, വിഷു പുഴുക്ക് റെസിപ്പി

ഇടിച്ചക്ക, മത്തൻ, വൻപയർ, വാഴക്കായ എന്നിങ്ങനെ വൈവിധ്യമാർന്ന ചേരുവകൾ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണു മനസ്സും ഒന്നിക്കുന്ന സമൃദ്ധിയുടെ ഉത്സവമാണ് വിഷു. ഓട്ടുരുളിൽ തൊടിയിൽ നിന്ന് വിളവെടുത്ത പഴങ്ങളും പച്ചക്കറികളും കണിക്കൊന്നയുടെ മഞ്ഞപ്പട്ടും കണിവെള്ളരിയുടെ ഐശ്വര്യവും കണ്ണിന് കുളിർമയേകുമ്പോള്‌‍ നാവിന് ​ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി വിഭവങ്ങളും വിഷുവിന് ഉണ്ടാകും.

വിഷുകഞ്ഞിക്കും വിഷുക്കട്ടയ്ക്കും പുറമെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു വിഭവമാണ് വിഷു പുഴുക്ക്. വിളവെടുത്ത കിഴങ്ങുകളും പച്ചക്കറികളും ഒന്നിച്ചു പാകം ചെയ്യുന്ന പോഷകസമൃദ്ധമായ വിഭവമാണ് ഇത്. കാലങ്ങളായി വിഷുപ്പുലരിയിൽ തയ്യാറാക്കാറുള്ള ഈ പുഴുക്ക് കേരളീയ കാർഷിക സംസ്കൃതിയുടെ വലിയൊരു പ്രതീകം കൂടിയാണ്.

ഇടിച്ചക്ക, മത്തൻ, വൻപയർ, വാഴക്കായ എന്നിങ്ങനെ വൈവിധ്യമാർന്ന ചേരുവകൾ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇതിൽ ചേർക്കുന്ന നാളികേരത്തിന്റെയും പച്ച വെളിച്ചെണ്ണയുടെയും മണം ഓരോ മലയാളിയുടെയും ഉള്ളിൽ പഴയകാല വിഷുസ്മരണകൾ ഉണർത്തും.

ചേരുവകൾ

  • ഇടിച്ചക്ക -പകുതി കഷ്ണം

  • മത്തന്‍ (പഴുത്തത്) -ഒരു കഷ്ണം

  • വന്‍പയര്‍ -1/4 കപ്പ്

  • വാഴയ്ക്ക -ഒരു എണ്ണം

  • അമരയ്ക്ക -അഞ്ച് എണ്ണം

  • മുളകുപൊടി -ഒരു സ്പൂണ്‍

  • മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍

  • ഉപ്പ് -ആവശ്യത്തിന്

  • വെളിച്ചെണ്ണ -ആവശ്യത്തിന്

  • മസാലക്ക് ആവശ്യമായ ചേരുവകള്‍:

  • പച്ചമുളക് -രണ്ട്

  • നാളികേരം -ഒരു മുറി

  • കറിവേപ്പില -കുറച്ച്‌ (ഇവ മൂന്നു നന്നായി അരച്ചെടുക്കുക)

തയ്യാറാക്കുന്ന വിധം

  • ഇടിചക്ക, നന്നായി പഴുത്ത മത്തൻ, വാഴക്കായ, അമരയ്ക്ക എന്നിവ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.

  • വെള്ളത്തിൽ കുതിർത്തെടുത്ത വൻപയർ വേവിച്ചെടുക്കാം.

  • മറ്റൊരു പാത്രത്തിൽ ഇടിചക്ക, വാഴക്കായ എന്നിവ വേവിക്കാം.

  • ഇവ പകുതി വെന്തു കഴിയുമ്പോൾ അമരയ്ക്ക, മത്തൻ എന്നിവ ചേർക്കാം.

  • പച്ചക്കറികൾ വേവിച്ചതിലേയ്ക്ക് വൻപയറും, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.

  • ഇതേ സമയം രണ്ട് പച്ചമുളകിലേയ്ക്ക് അര മുറി തേങ്ങ ചിരകിയതും ഒരുപിടി കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കാം.

  • ഈ അരപ്പ് വെന്തപച്ചക്കറിയിൽ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം.

  • വെന്ത് വെള്ളം വറ്റി വരുമ്പോൾ അടുപ്പണച്ച് മുകളിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.

Vishu special recipe: Vishu Puzhuk recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും